നിരവധി സ്റ്റാർട്ടപ്പ് കഥകൾ കേട്ടിട്ടുണ്ട്. മാർക്കറ്റിലേത്തുന്ന പുതിയ ബിസിനസ് ഐഡിയകളെ വമ്പൻ കമ്പനികൾ ഏറ്റെടുത്ത കഥകൾ. നമ്മുടെ കേരളത്തിലും അത്തരം കഥകൾ ഒരുപാടുണ്ട്. ഇവിടെ അമേരിക്കകാരൻ തന്റെ പങ്കാളിക്ക് സമ്മാനിക്കാൻ തയ്യാറാക്കിയ ഗെയിം വഴി 7 മില്യൺ യുഎസ് ഡോളറാണ് നേടിയത്. അക്കങ്ങൾ ഉപയോഗിച്ചുള്ള ഗെയിമായ വെർഡിൽ (Wordle) ആണ് അമേരിക്കൻ സോഫ്റ്റ്‍വെയർ എൻജിനീയറായ ജോഷ് വാര്‍ഡിൽ (Josh Wardle) ന് വലിയ തുക നേടി കൊടുത്തത്.
എന്താണ് വെർഡിൽ
അഞ്ചു ലെറ്റേഴ്സ് ഉൾകൊള്ളുന്ന അക്കം തിരഞ്ഞെടുക്കക എന്നതാണ് ഗെയിം. ഇതിനായി 6 ശ്രമങ്ങൾ നടത്താം. അഞ്ച് അക്കമുള്ള വാക്ക് നൽകിയ ശേഷം എൻ്റർ ചെയ്യുമ്പോൾ അതിലുൾപ്പെടുന്ന അക്ഷരങ്ങൾ ഉണ്ടെങ്കിൽ സൂചനകൾ ലഭിക്കും. ഗെയിമർ കണ്ടെത്തേണ്ട വാക്കിലെ അക്ഷരങ്ങൾ യഥാർത്ഥ സ്ഥലത്ത് ആണെങ്കിൽ ഗ്രീൻ നിറത്തിലും ആ വാക്കിൽ ഉള്ളതും എന്നാൽ യഥാർത്ഥ സ്ഥലത്ത് അല്ലെങ്കിൽ മഞ്ഞ നിറത്തിലും കാണിക്കും. ഉദ്ദേശിച്ച വാക്കിൽ ഇല്ലാത്ത അക്ഷരങ്ങൾ ചാര നിറത്തിലാണ് പ്രദർശിപ്പിക്കുക. ഒരു വാക്ക് എന്റർ ചെയ്തു കഴിഞ്ഞാൽ അത് തിരുത്താനുള്ള ഓപ്ഷൻ വെർഡിലിൽ ഇല്ല.
പങ്കാളിക്കായി നിർമിച്ച സമ്മാനം
അമേരിക്കന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ജോഷ് വാര്‍ഡില്‍ തന്റെ പങ്കാളി പലക് ഷായ്ക്കായി നിര്‍മിച്ച ഗെയിമായിരുന്നു വെര്‍ഡില്‍. ന്യൂയോർക്ക് ടൈംസിലെ സ്പെല്ലിംഗ് ബീ എന്ന ഗെയിമിന്റെ ആരാധികയായിരുന്നു പലക് ഷാ. അക്കങ്ങളുടെ ഗെയിമിനോടുള്ള താൽപര്യമാണ് പുതിയൊരു ഗെയിമിലേക്ക് എത്തിച്ചത്. 2021 ഓഗസ്റ്റിൽ ജോഷ് വാർഡിലും പങ്കാളിയും മാത്രമാണ് ഗെയിം കളിച്ചു കൊണ്ടിരുന്നത്. പിന്നീട് കുടുംബാംഗങ്ങൾക്കായി ഫാമലി ഗ്രൂപ്പിലേക്കും വെർഡിൽ നൽകി.
2021 ഒക്ടോബറിലാണ് ഗെയിം പൊതുജനങ്ങൾക്കും കളിക്കാവുന്ന തരത്തിലേക്ക് വെർഡിൽ അവതരിപ്പിച്ചത്. 2021 നവംബറിൽ 90 പേരാണ് വെർഡിൽ കളിച്ചത്. രണ്ട് മാസത്തിനപ്പുറം 3,00,000 ലക്ഷം പേരിലേക്കാണ് ഗെയിം എത്തി. ഗെയിം നിർമിച്ച ജോഷ് വർഡിൽ തന്റെ പേരിന്റെ അവസാന ഭാഗം തന്നെയാണ് ഗെയിമിനും നൽകിയത്.
ഇവിടെ നിന്ന് ആഴ്ചയിൽ 20 ലക്ഷം പേർ കളിക്കുന്ന തരത്തിലേക്കായിരുന്നു ഗെയിമിന്റെ വളർച്ച. ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ വെർഡിൽ ആരാധകർ അനുഭവം പങ്കുവെച്ചതോടെയാണ് ഗെയിമിന്റെ വളർച്ച. ഇംഗ്ലീഷ് പദ സമ്പത്ത് വർധിപ്പിക്കാമെന്നതും ഗെയിമിന്റെ സ്വീകാര്യത വർധിപ്പിച്ചു. ഈ പ്രചാരം തന്നെയാണ് പുറത്തുവിടാതെ ഏഴക്ക ഡോളറിന് ന്യൂയോർക്ക് ടെെംസ് വെർഡിൽ ഏറ്റെടുക്കാനുള്ള കാരണം.
ന്യൂയോർക്ക് ടെെംസിന്റെ ബിസിനസ്
ഇത്രയും വലിയ തുക നൽകി ഒരു ഗെയിം ഏറ്റെടുക്കാനുള്ള കാരണമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. വെർഡിലിന്റെ പ്രാചരാത്തിലുണ്ടായ വര്‍ധനവാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഏറ്റെടുക്കൽ തീരുമാനത്തിന് പിന്നില്‍. ന്യൂയോര്‍ക്ക് ടൈംസിന്റെ വെബ്‌സൈറ്റിൽ മാത്രമാണ് ഗെയിം കളിക്കാന്‍ സാധിക്കുന്നത്. ഇതുവഴി ന്യൂയോര്‍ക്ക് ടൈംസ് വെബ്‌സൈറ്റിലേക്കുള്ള ആള്‍ക്കാരുടെ എണ്ണം കൂടുകയും വെബ്‌സൈറ്റിന്റെ റീച്ച് വര്‍ധിക്കുകയും ചെയ്യുമെന്നതാണ് ബിസിനസ് തന്ത്രം.
വലിയ തുക നല്‍കിയുള്ള ഏറ്റെടുക്കലുകള്‍ വലിയ ഉപഭോക്താക്കളെ സൃഷ്ടിക്കുമെന്ന് തന്ത്രം തന്നെയാണ് ന്യൂയോര്‍ക്ക് ടൈംസ് ഏറ്റെടുത്തത്.
ഇപ്പോള്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക സമാനമായ ആള്‍ക്കാര്‍ വെബ്‌സൈറ്റിലേക്ക് എത്താന്‍ വെർഡിൽ ഏറ്റെടുക്കാന്‍ ചെലവാക്കിയ തുകയെക്കാള്‍ വലിയ തുക പരസ്യത്തിന് ചെലെവാക്കേണ്ടതായി വരും. 2025 ഓടെ 10 മില്യണ്‍ സബ്സ്ക്രിപ്ഷൻ എന്നതാണ് ന്യൂയോർക്ക് ടെെംസിന്റെ ശ്രമം. ഏറ്റെടുക്കൽ ഇതിന് സഹായകമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവിൽ സൗജന്യമായാണ് വെബ്സൈറ്റിൽ വെർഡിൽ കളിക്കാൻ സാധിക്കുന്നത്. ഇത് പ്രീമിയം വേർഷൻ അവതരിപ്പിച്ചും ബിസിനസ് വർധിപ്പിക്കാനാകും.
ചിത്രങ്ങൾക്ക് കടപ്പാട്; ന്യൂയോർക്ക് ടൈംസ്, ട്വിറ്റർ
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications