ഓഗസ്റ്റ് 1 ന് അവസാനിച്ച അഞ്ച് വ്യാപാര സെഷനുകളിലായി സെൻസെക്സ് 1.06 ശതമാനം അഥവാ 863 പോയിന്‍റ് ഇടിഞ്ഞ് 80,599ലാണ് അവസാനിച്ചത്. അഞ്ച് ദിവസങ്ങളിൽ മൂന്നെണ്ണത്തിലും സൂചിക ചുവപ്പിൽ അവസാനിച്ചു. വിശാലമായ വിപണി ആഴ്ചയിലുടനീളം അൽപ്പം ബലഹീനതയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചെങ്കിലും, 1,000 കോടി രൂപയ്ക്ക് മുകളിലുള്ള വിപണി മൂലധനമുള്ള 7 ഓഹരികൾക്ക് അഞ്ച് സെഷനുകളിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ഏതൊക്കെയാണ് വിപണിയുടെ വീഴ്ചയിലും മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളെന്ന് പരിശോധിച്ച് നോക്കാം.
1. എലൈറ്റ്കോൺ ഇന്‍റർനാഷണൽ
ടുബാക്കോ-അനുബന്ധ ബിസിനസുകൾ എന്നിവ ചെയ്യുന്ന കമ്പനിയാണിത്. ആഭ്യന്തര-വിദേശ വിപണികളിൽ വ്യാപാരം നടത്തുന്ന കമ്പനി 1987ൽ സ്ഥാപിതമായി. യു.എ.ഇ, സിംഗപ്പൂർ, ഹോങ്കോങ്, യു.കെ എന്നിവിടങ്ങളിൽ ഓപ്പറേഷൻസുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 28 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 204 രൂപയാണ് നിലവിലെ ഓഹരി വില.

2. ഹെസ്റ്റർ ബയോസയൻസസ്
ഹെസ്റ്റർ ബയോസയൻസസ് ലിമിറ്റഡ് ഇന്ത്യയിലെ മുൻനിര മൃഗാരോഗ്യ സംരക്ഷണ കമ്പനികളിൽ ഒന്നാണ്. അതോടൊപ്പം രാജ്യത്തെ വലിയ രണ്ടാമത്തെ കോഴി വാക്സിൻ നിർമ്മാതാവാണ്. കമ്പനിക്ക് 30 ലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഇന്ത്യ, നേപ്പാൾ, ടാൻസാനിയ എന്നീ രാജ്യങ്ങളിലാണ് പ്രധാന വിപണി. 2183 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകളിൽ നിന്നായി 21 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
3. ആഷിക ക്രെഡിറ്റ് ക്യാപിറ്റൽ
1994-ൽ സ്ഥാപിതമായതും ആർബിഐയിൽ ഒരു നോൺ-ഡെപ്പോസിറ്റ്-ടേക്കിംഗ് എൻബിഎഫ്‌സി ആയി രജിസ്റ്റർ ചെയ്തതുമായ ആഷിക ഗ്രൂപ്പിന്‍റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ ആഷിക ക്രെഡിറ്റ് ക്യാപിറ്റൽ ലിമിറ്റഡ്, വായ്പകൾ നൽകൽ, നിക്ഷേപം നടത്തൽ തുടങ്ങിയ ഫണ്ട് അധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 432 രൂപയാണ് നിലവിലെ ഓഹരി വില.
4. ബ്ലൂ പേൾ അഗ്രിവെഞ്ചേഴ്സ്
ടെക്‌സ്റ്റൈൽസ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി 1994 ലാണ് സ്ഥാപിതമായത്. ബ്ലൂ പേൾ ടെക്സ്സ്പിൻ ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി അറിയപ്പെട്ടിരുന്നത്. 2024 ഓഗസ്റ്റ് 6 നാണ് നിലവിലെ പേരിലേക്ക് മാറ്റിയത്. അഞ്ച് ദിവസത്തിനിടെ 10 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 82 രൂപയാണ് ഓഹരി വില.
5. കൊളാബ് പ്ലാറ്റ്‌ഫോമ്സ്
1989-ൽ സ്ഥാപിതമായ കൊളാബ് ക്ലൗഡ് പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് (മുമ്പ് ജെഎസ്ജി ലീസിംഗ് ലിമിറ്റഡ്) ഐടി ഉൽപ്പന്നങ്ങളിൽ ഇടപാടുകൾ നടത്തുന്നു. 5 ദിവസത്തിനിടെ 10 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 57 രൂപയാണ് ഓഹരി വില.
6. രാജേഷ് പവർ സർവ്വീസസ്
1971-ൽ സ്ഥാപിതമായ രാജേഷ് പവർ സർവീസസ് ലിമിറ്റഡ് സംസ്ഥാന പ്രസരണ, വിതരണ കമ്പനികൾ, സ്വകാര്യ യൂട്ടിലിറ്റികൾ, വ്യവസായങ്ങൾ എന്നിവയ്ക്ക് കൺസൾട്ടൻസി നൽകുന്നു. 9 ശതമാനം വളർച്ചയാണ് അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയത്. 1521 രൂപയാണ് നിലവിലെ ഓഹരി വില.
7. ജിൻഡാൽ സ്റ്റെയിൻലെസ്
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മാതാക്കളാണ് ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡ് . ഒപി ജിൻഡാൽ ഗ്രൂപ്പിന്‍റെ ഭാഗമാണിത്. 8 ശതമാനമാണ് അഞ്ച് ദിവസത്തെ മുന്നേറ്റം. 706 രൂപയാണ് ഓഹരി വില.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
