A Oneindia Venture

ഇപ്പോൾ വാങ്ങിയാൽ കീശ നിറയും, ഈ 10 ഓഹരികളിൽ ശ്രദ്ധവേണം, കൂടെക്കൂട്ടുന്നോ..?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓഹരി വിപണിയിൽ കാളകളുടെ തേരോട്ടമാണ്. തുടർച്ചയായി ഓഹരി സൂചികകൾ പച്ചയിലാണ് അവസാനിക്കുന്നത്. വരും ദിവസങ്ങളിലും ഓഹരി സൂചികകൾ മുകളിലേക്ക് ഉയർന്നാൽ നിക്ഷേപകരുടെ കീശ നിറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇപ്പോൾ നിക്ഷേപം പരിഗണിക്കാൻ സാധിക്കുന്ന 10 ഓഹരികളുടെ വിശദാംശങ്ങൾ ദ എക്കണോമിക് ടൈംസ് പുറത്ത് വിട്ടിട്ടുണ്ട്. വിവിധ മാർക്കറ്റ് വിദഗ്ധരുടെ ശുപാർശകൾ പരിഗണിച്ചാണ് 10 ഓഹരികളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. റെയ്മണ്ട് ലൈഫ്‌സ്റ്റൈൽ, വൺ മൊബിക്വിക് സിസ്റ്റംസ്, ആൾകാർഗോ ഗതി, സ്റ്റെർലിംഗ്, വിൽസൺ റിന്യൂവബിൾ എനർജി തുടങ്ങിയ കമ്പനിയുടെ ഓഹരികളിൽ ഗണ്യമായ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ. നമുക്ക് വിശദമായി പരിശോധിക്കാം.

1. രാജേഷ് എക്സ്പോർട്ട്സ്

ബിഎസ്ഇയിൽ 194.10 രൂപ എന്ന നിരക്കിലാണ് വ്യാഴാഴ്ച രാജേഷ് എക്സ്പോർട്ട്സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് ദിവസത്തിനിടെ 6.80 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 25.10 ശതമാനവും വളർച്ച ഓഹരി നേടി. എന്നാൽ ആറ് മാസത്തെ വിശദാംശങ്ങൾ പരിശോധിച്ചാൽ ഓഹരിക്ക് 30 ശതമാനം നഷ്ടമുണ്ടായിട്ടുണ്ടെന്ന് കാണാം. 333 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 151 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

600 രൂപ ടാർഗെറ്റ് വിലയോടെ രാജേഷ് എക്സ്പോർട്ട്സ് ഓഹരി വാങ്ങാമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ ശുപാർശ. ഇത് നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം
210 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു.

2. വൺ മൊബിക്വിക് സിസ്റ്റംസ്

ബിഎസ്ഇയിൽ 278.75 രൂപ എന്നതാണ് വൺ മൊബിക്വിക് സിസ്റ്റംസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.89 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 698.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 700 രൂപ ടാർഗെറ്റോടെ ഓഹരി വാങ്ങാനാണ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 150 ശതമാനം വളർച്ച.

3. ശിൽപ മെഡികെയർ

663.70 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ച ബിഎസ്ഇയിൽ ശിൽപ മെഡികെയർ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് ദിവസത്തിനിടെ 6 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഓഹരിയുടെ ടാർഗെറ്റ് വില 1,525 രൂപയാണ്. ഇത് 131% വർദ്ധനവ് സൂചിപ്പിക്കുന്നു.

4. ഐജി പെട്രോകെമിക്കൽസ്

0.91 ശതമാനം നേട്ടത്തോടെ 445.20 രൂപ എന്ന നിരക്കിലാണ് വ്യാഴാഴ്ച ഐജി പെട്രോകെമിക്കൽസ് ഓഹരി വ്യാപാരം അവസാനിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.34 ശതമാനവും ഒരു മാസത്തിനിടെ 8 ശതമാനവും വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 1012 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. അതായത് ഏകദേശം 130 ശതമാനത്തിന്‍റെ ലാഭം.

ഈ ഓഹരികൾ കത്തിക്കയറും, ഇപ്പോൾ വാങ്ങിയാൽ ലാഭം 210% വരെ

5. പൈസലോ ഡിജിറ്റൽ

ബിഎസ്ഇയിൽ 32.93 രൂപ എന്നതാണ് നിലവിൽ പൈസലോ ഡിജിറ്റൽ ഓഹരിയുടെ വില. അഞ്ച് ദിവസത്തിനിടെ 5.71 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 81.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. ഓഹരി വില 75 രൂപയിലേക്ക് ഉയരുമെന്ന് പ്രതീക്ഷ. അതായത് 128% വർദ്ധനവ്.

6. സ്ട്രൈഡ്സ് ഫാർമ

650 രൂപ എന്നതാണ് ബിഎസ്ഇയിലെ ഓഹരി വില. അഞ്ച് ദിവസത്തിനിടെ 13.18 ശതമാനവും ഒരു മാസത്തിനിടെ 2.56 ശതമാവവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. ഓഹരി വില 1472 രൂപയിലേക്ക് കുതിക്കുമെന്നാണ് മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതായത് 120 ശതമാനത്തോളം വളർച്ച.

7. സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി

3.98 ശതമാനം നേട്ടത്തോടെ 291.65 രൂപ എന്ന നിരക്കിലാണ് വ്യാഴാഴ്ച സ്റ്റെർലിംഗ് ആൻഡ് വിൽസൺ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 28.14 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 622 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. 122 ശതമാനത്തിന്‍റെ വളർച്ച.

8. ഓൾകാർഗോ ഗതി

ബിഎസ്ഇയിൽ 58 രൂപയാണ് നിലവിൽ ഓൾകാർഗോ ഗതി ഓഹരിയുടെ വില. അഞ്ച് ദിവസത്തിനിടെ 5.82 ശതമാനവും ഒരു മാസത്തിനിടെ 3 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 128 രൂപവരെ ഓഹരിയുടെ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതായത് 120% വർധനവ്.

9. സായ് സിൽക്സ് (കലാമന്ദിര്‍)

ബിഎസ്ഇയിൽ 124.75 രൂപ എന്നതാണ് ഓഹരിയുടെ വില. 270 രൂപ ടാർഗെറ്റ് വിലയോടെ സായ് സിൽക്സ് ഓഹരി വാങ്ങാം. 112 ശതമാനം നേട്ടത്തെ ഇത് സൂചിപ്പിക്കുന്നു.

10. റെയ്മണ്ട് ലൈഫ്സ്റ്റൈൽ

1045 രൂപയാണ് നിലവിലെ ഓഹരി വില. ഓഹരിയുടെ ടാർഗെറ്റ് വില 2195 രൂപയാണ്. അതായത് ഏകദേശം 110 ശതമാനം ലാഭം.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X