ദില്ലി: അപൂര്‍വ നേട്ടം കൈവരിച്ച് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. തങ്ങളുടെ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പത്ത് ലക്ഷ്യം എസ്യുവികള് രാജ്യത്തും വിദേശത്തുമായി വിറ്റഴിക്കാന്‍ ഹ്യുണ്ടായിക്ക് സാധിച്ചു. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

2015 ല്‍ പുറത്തിറക്കിയ മിഡ്-സൈസ് എസ്യുവി ക്രെറ്റ ആഭ്യന്തര വിപണിയില്‍ 5.9 ലക്ഷം യൂണിറ്റും കയറ്റുമതി വിപണിയില്‍ 2.2 ലക്ഷം യൂണിറ്റും വിറ്റഴിച്ചതോടെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. കമ്പനി 2019 ല്‍ അവതരിപ്പിച്ച കോംപാക്റ്റ് എസ്യുവി വെന്യു ഇതിനകം ആഭ്യന്തര വിപണിയില്‍ 1.8 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കുകയും ചെയ്തെന്നും കമ്പനി അറിയിച്ചു.
വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍നിരയിലുള്ള കമ്പനി എന്ന നിലയില്‍, ഞങ്ങള്‍ പുതിയ നാഴികക്കല്ലുകള്‍ സ്ഥാപിക്കുകയും സെഗ്മെന്റുകളിലുടനീളം മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുകയും ചെയ്യുമെന്ന് ഇന്ത്യയിലെ ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. ഇന്ത്യയില്‍ രണ്ടര പതിറ്റാണ്ടിലേറെയായി മെയ്ക്ക് ഇന്‍ ഇന്ത്യ വാഗ്ദാനം ഞങ്ങള്‍ പാലിക്കുകയാണ്. ഈ നേട്ടം ഞങ്ങളുടെ ഉല്പാദന മികവിനെയും ഇന്ത്യയിലെ ഹ്യുണ്ടായ് ബ്രാന്‍ഡിനോടുള്ള നിരുപാധികമായ പ്രശംസയെയും പ്രതീകപ്പെടുത്തുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
