ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ വീഴ്ചകളാണ് കാണാൻ സാധിക്കുന്നത്. വിപണിയിൽ പല തരത്തിലുള്ള തകർച്ചയും സംഭവിച്ചിരുന്നു. കണക്കുകൾ പ്രകാരം 2024 സെപ്റ്റംബർ 26 ന് 26,277 എന്ന ഉയരത്തിലെത്തിയ ശേഷം, ഫ്രണ്ട്‌ലൈൻ സൂചിക കഴിഞ്ഞ വ്യാഴാഴ്ച 22,397 ൽ അവസാനിച്ചു, ഇത് ഏറ്റവും വലിയ ഉയരത്തിൽ നിന്ന് 3,880 പോയിന്റ് അഥവാ 14.75% ഇടിവാണ് രേഖപ്പെടുത്തിയത്. ബി.എസ്.ഇ സെൻസെക്സ് 2024 സെപ്റ്റംബർ 26 ന് 85,978 എന്ന പുതിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച 30 ഓഹരി സൂചികകൾ 73,828 ൽ അവസാനിച്ചു, ഇത് റെക്കോർഡ് ഉയരത്തിൽ നിന്ന് 12,150 പോയിന്റ് അഥവാ 14.15% ഇടിവ് രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റി സൂചിക ഏറ്റവും ഉയർന്ന നിരക്കായ 54,467 ൽ നിന്ന് 48,060 എന്ന നിരക്കിലേക്ക് ഇറങ്ങി. അതായത് റെക്കോർഡ് ഉയരത്തിൽ നിന്നും 6,407 പോയിന്റ് അഥവാ 11.75% ഇടിവ് രേഖപ്പെടുത്തി. ബി.എസ്.ഇ സ്‌മോൾ-ക്യാപ് സൂചിക വിപണിയിൽ 24% ത്തിലധികം ഇടിഞ്ഞു, അതേസമയം എസ് & പി ബി.എസ്.ഇ മിഡ്-ക്യാപ് സൂചിക 21.40% താഴ്ന്നു.
ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തോടെ ആഗോള വിപണിയിൽ വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. ഇതോടെ യു.എസ് ഓഹരി വിപണിയിൽ തകർച്ച സംഭവിക്കുകയും അത് ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിച്ചു. എന്നാൽ നിലവിൽ ദലാൽ സ്ട്രീറ്റിൽ ഗുണനിലവാരമുള്ള ഓഹരികൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണെന്നും ദീർഘകാല നിക്ഷേപകർക്ക് സ്റ്റോക്ക് പോർട്ട്ഫോളിയോ പുനഃക്രമീകരിക്കാൻ മികച്ച അവസരമുണ്ടെന്നും വിദഗ്ദർ പറയുന്നു.
"ആഗോള സാമ്പത്തിക ട്രെൻഡുകൾ, യു.എസ് വ്യാപാര നയ ആശങ്കകൾ എന്നിവ കാരണം ആഭ്യന്തര വിപണിയിൽ ചാഞ്ചാട്ടമുണ്ടായി. ശക്തമായ പി.എം.ഐ ഡാറ്റ, സ്വർണത്തിന്റെ വിലക്കയറ്റം, പൊതുമേഖലാ ബാങ്കുകൾ, ഐടി മേഖലയിലെ വിലക്കയറ്റം എന്നിവ വിപണിയുടെ ഉയർച്ചക്ക് കാരണമായി. മാത്രമല്ല പുതുക്കിയ താരിഫ് ആശങ്കകൾക്കിടയിൽ സാമ്പത്തിക ഓഹരികളിലെ വിൽപ്പന സമ്മർദ്ദം കാരണം നേട്ടങ്ങൾ വിപരീതമായി.
ധാരാളം വെല്ലുവിളികൾക്കിടയിലും, നിക്ഷേപകർ ആഗോള വ്യാപാരവും ആഭ്യന്തര സാമ്പത്തിക ഡാറ്റയും സൂക്ഷ്മമായി നിരീക്ഷിച്ചതിനാൽ ഇന്ത്യൻ വിപണി പ്രതിരോധശേഷി കാണിച്ചു. പക്ഷേ ആഗോള അനിശ്ചിതത്വങ്ങൾ കാരണം ജാഗ്രത പുലർത്തി." - ഇന്ത്യൻ ഓഹരി വിപണിയെക്കുറിച്ച് എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് സീമ ശ്രീവാസ്തവ പറഞ്ഞു.

അടുത്ത ആഴ്ചയിലെ ഓഹരി വിപണി
"വരാനിരിക്കുന്ന പോളിസി യോഗത്തിൽ ഫെഡ് റിസർവ് നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ പണപ്പെരുപ്പത്തെയും സാമ്പത്തിക വീക്ഷണത്തെയും കുറിച്ചുള്ള ഫെഡിന്റെ വ്യാഖ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഫെബ്രുവരി '25 ലെ ഇന്ത്യയിലെ മൊത്തവില പണപ്പെരുപ്പവും അടുത്ത ആഴ്ച ശ്രദ്ധ കേന്ദ്രീകരിക്കും.
മറ്റെന്തല്ലാം പ്രതിസന്ധികൾ വന്നാലും ട്രംപിന്റെ താരിഫ് പ്രശ്നങ്ങൾ തന്നെയായിരിക്കും ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. നിർണായക ലെവലുകളെക്കുറിച്ച് പറയുമ്പോൾ, നിഫ്റ്റി 50 സൂചിക 22,670- 22,700 എന്ന നിലയിൽ എത്താം. എന്നിരുന്നാലും, സൂചിക ഈ പ്രതിരോധത്തെ മറികടന്നാൽ, നിലവിലെ ലെവൽ ഉയരാനും സാധ്യതയുണ്ട്. വരും സെഷനുകളിൽ 23,000-23,300 ലെവലുകളിൽ എത്തും." എസ്‌ബിഐ സെക്യൂരിറ്റീസ് പറഞ്ഞു.
ദീർഘകാലത്തേക്ക് വാങ്ങാൻ സാധ്യതയുള്ള ഓഹരികൾ
മികച്ച മൂല്യമുള്ള ഓഹരികൾ വാങ്ങാൻ എസ്.എം.സി ഗ്ലോബൽ സെക്യൂരിറ്റീസിലെ സീമ ശ്രീവാസ്തവ നിക്ഷേപകരെ ഉപദേശിച്ചു. "സാഫയർ ഫുഡ്സ് ഇന്ത്യ ലിമിറ്റഡ്, ലെമൺ ട്രീ ഹോട്ടൽസ് ലിമിറ്റഡ്, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ബാങ്ക് ഓഫ് ബറോഡ, യുപിഎൽ ലിമിറ്റഡ്, എസ്.ജെ.വി.എൻ ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് തുടങ്ങിയ ശക്തമായ കമ്പനികളിൽ നിക്ഷേപകരോട് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സീമ ശ്രീവാസ്തവ പറയുന്നത്. സമീപകാല വിൽപ്പനയ്ക്ക് ശേഷം കെഇസി ഇന്റർനാഷണൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഓഹരികളും മികച്ചതായി കാണപ്പെടുന്നുവെന്ന് കൂട്ടിച്ചേർത്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications