10 കാരണങ്ങള്‍; എന്തുകൊണ്ടാണ് മിഡ്കാപ്പ് സ്റ്റോക്കിലെ നിക്ഷേപം സുരക്ഷിതം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ മേഖലകളിലായി, നിയമപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ തരം ബിസിനസ് സംരംഭങ്ങളുടേയും പ്രാതിനിധ്യം ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാണാനാകും. മുട്ടയും ഉത്പന്നങ്ങളും ഉണ്ടാക്കുന്ന കമ്പനി മുതല്‍ നവീന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതും ബോംബും മിസൈലും പോലുള്ള പ്രതിരോധ സാമഗ്രികള്‍ ഉണ്ടാക്കുന്നതും സേവന മേഖലയിലുള്ളതും തുടങ്ങി പാഴ് വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ വരെ ഇന്ന് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കമ്പനികളെ വിപണി മൂലധനത്തിന്റെ (Market Capitalisation) അടിസ്ഥാനത്തില്‍ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ആകെയുള്ള ഓഹരികളുടെ വില കൂട്ടുമ്പോള്‍ കിട്ടുന്നതാണ് വിപണി മൂലധനം.

പ്രധാനമായും മൂന്ന് തരം

പ്രധാനമായും മൂന്ന് തരം

സ്‌മോള്‍ കാപ്പ്, മിഡ് കാപ്പ്, ലാര്‍ജ് കാപ്പ് എന്നിങ്ങനെയാണ് കമ്പനികളെ പ്രധാനമായും വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിച്ചിരിക്കുന്നത്. ഇതില്‍ വിപണി മൂലധനം 5,000 കോടിക്ക്‌ ഇടയിലുള്ളതിനെയാണ് സ്‌മോള്‍ കാപ്പ് കമ്പനി എന്ന് വിളിക്കുന്നത്. അതേസമയം, വിപണി മൂലധനം 5,000 മുതല്‍ 20,000 കോടിയായിരിക്കുമ്പോഴാണ് അതിനെ മിഡ് കാപ്പ് കമ്പനി എന്നു പറയുന്നത്. 20,000 കോടിയുടെ മുകളില്‍ വിപണി മൂലധനം കടക്കുമ്പോള്‍ ലാര്‍ജ് കാപ്പ് സ്‌റ്റോക്ക് എന്നും വിളിക്കുന്നു. അതുപോലെ, തീരെ ചെറിയ വിലയുളളതും വിപണി മൂലധനം തീരെ കുറവായിരിക്കുന്ന ഓഹരികളെ മൈക്രോ കാപ്പ് സ്റ്റോക്ക് എന്നും വിളിക്കാറുണ്ട്. എന്നാൽ 20,000 കോടി യുഎസ് ഡോളറിന് മുകളില്‍ വിപണി മൂലധനമുള്ളതിനെ മെഗാ കാപ്പ് സ്റ്റോക്ക് എന്നും വിശേഷിപ്പിക്കും .

Also Read: സ്വകാര്യവത്കരണ നിയമം; ഈ വമ്പന്‍ പൊതുമേഖലാ ബാങ്ക് 30% ലാഭം തരും; വാങ്ങുന്നോ?Also Read: സ്വകാര്യവത്കരണ നിയമം; ഈ വമ്പന്‍ പൊതുമേഖലാ ബാങ്ക് 30% ലാഭം തരും; വാങ്ങുന്നോ?

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

മിഡ് കാപ്പ് ഓഹരിയില്‍ നിക്ഷേപിക്കുന്നതിലൂടെ രണ്ട് നേട്ടമാണ് ലഭിക്കുന്നത്. പ്രധാനമായും മികച്ച സാമ്പത്തിക നിലവാരവും ദീര്‍ഘ കാലാടിസ്ഥാനത്തിലുളള വളര്‍ച്ചാ സാധ്യതകളും ഒരുമിച്ച് ചേരുന്നത് മിഡ് കാപ്പ് കമ്പനികളിലാണ്. ഇതിലൂടെ ദീര്‍ഘ കാലയളവില്‍ ശരാശരിയിലും കൂടുതല്‍ ആദായം ലഭിക്കാന്‍ ഇടയാകും. അതായത്, മിഡ് കാപ്പ് കമ്പനിയുടെ ശരാശരിയിലും മികച്ച സാമ്പത്തികാടിത്തറ നല്‍കുന്ന സുരക്ഷിതത്തവും താരതമ്യേന ചെറിയ കമ്പനിയായതു കൊണ്ടുള്ള മികച്ച വളര്‍ച്ചാ നിരക്കുകളും നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തിലും പ്രതിഫലിക്കും. ചുരുക്കി പറഞ്ഞാല്‍ സുരക്ഷിതത്തവും വളര്‍ച്ചയും ഒത്തു ചേരുന്നതിലൂടെ നിക്ഷേപത്തിനുളള സ്ഥിരത മിഡ് കാപ്പിന് കൂടുതലായിരിക്കും. അതേസമയം, മിഡ് കാപ്പ് ഓഹരികളുടെ പൊതുവായ പ്രവര്‍ത്തനം വിലയിരുത്താന്‍ നിഫ്റ്റി മിഡ് കാപ്പ്- 50 എന്ന സൂചിക സഹായിക്കും.

Also Read: അടിസ്ഥാനപരമായി മികച്ച 6 ഓഹരികള്‍; 40% വിലക്കുറവില്‍; ഇനി പരിഗണിക്കാംAlso Read: അടിസ്ഥാനപരമായി മികച്ച 6 ഓഹരികള്‍; 40% വിലക്കുറവില്‍; ഇനി പരിഗണിക്കാം

പ്രധാന കാരണങ്ങള്‍-1

പ്രധാന കാരണങ്ങള്‍- 1

മിഡ് കാപ്പ് ഓഹരികളിലെ നിക്ഷേപത്തിനുള്ള അനുകൂല ഘടകങ്ങൾ താഴെ കൊടുക്കുന്നു.

>> വൈവിധ്യവത്കരണത്തിനുള്ള കൂടുതല്‍ അവസരം
>> സുരക്ഷിതത്തവും വളര്‍ച്ചയും ഒത്തുചേരുന്നതിലൂടെ നിക്ഷേപത്തിനുളള സ്ഥിരത
>> മികച്ച വളര്‍ച്ചാ നിരക്ക്, നിക്ഷപത്തിന്മേലുള്ള പണപ്പെരുപ്പത്തിന്റെ ഭീഷണിയകറ്റുന്നു .
>> വിപണിയിലെ ചരിത്രം പേരിശോധിക്കുമ്പോഴും മിഡ്കാപ്പ് ഓഹരികളുടെ മിന്നുന്ന പ്രകടനമാണ് .
>> പ്രവര്‍ത്തിക്കുന്ന മേഖലയില്‍ സാമാന്യം മെച്ചപ്പെട്ട പ്രാതിനിധ്യം

Also Read: 100 രൂപയില്‍ താഴെയുള്ള ജുന്‍ജുന്‍വാല ഓഹരി; 23% ലാഭം നല്‍കും; വാങ്ങുന്നോ?Also Read: 100 രൂപയില്‍ താഴെയുള്ള ജുന്‍ജുന്‍വാല ഓഹരി; 23% ലാഭം നല്‍കും; വാങ്ങുന്നോ?

പ്രധാന കാരണങ്ങള്‍- 2

പ്രധാന കാരണങ്ങള്‍- 2

>> മിക്ക മിഡ് കാപ്പ് ഓഹരികളിലും അന്തര്‍ലീനമായ ലാര്‍ജ് കാപ്പ് ഓഹരികളുടെ സവിശേഷതകള്‍
>> മൂലധന സംരക്ഷണത്തിനുളള പ്രായോഗികത മറ്റു വിഭാഗങ്ങളേക്കാള്‍ കൂടുതല്‍
>> ലാഭവിഹിതം നല്‍കാനുള്ള സാധ്യത
>> കൂടുതല്‍ വളര്‍ന്നാല്‍ ലാര്‍ജ് കാപ്പ് ഓഹരിയാവുകയും കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക നിലവാരവും ആര്‍ജിക്കാനുള്ള സാഹചര്യം
>> നിലവില്‍ ലാര്‍ജ് കാപ്പിന്റെ അത്രത്തോളം ശ്രദ്ധ ലഭിക്കാത്തതിനാല്‍ പിന്നീട് കിട്ടാവുന്ന സ്വീകാര്യത.

Also Read: ക്രൂഡോയില്‍ വിലയിടിഞ്ഞു; 15% ലാഭത്തിന് ഈ 4 കെമിക്കല്‍ സ്റ്റോക്കുകള്‍ വാങ്ങാംAlso Read: ക്രൂഡോയില്‍ വിലയിടിഞ്ഞു; 15% ലാഭത്തിന് ഈ 4 കെമിക്കല്‍ സ്റ്റോക്കുകള്‍ വാങ്ങാം

ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

നിക്ഷേപത്തിനുള്ള തീരുമാനം കൂടുതൽ കൃത്യത ഉള്ളതാവാനും നഷ്ടം സംഭവിക്കാതിരിക്കാനും അത് ഉപകരിക്കും. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും താഴെ പറയുന്ന 5 കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
>> ലാഭക്ഷമത
>> മാനേജ്‌മെന്റിന്റെ നേതൃഗുണം
>> സാമ്പത്തികാടിത്തറയും നിലവാരവും (ബാലന്‍സ് ഷീറ്റ് പരിശോധിക്കുക )
>> വളര്‍ച്ച (വരുമാനത്തിലും ലാഭത്തിലും സ്ഥിരതയുള്ള വളർച്ച )
>> ഓഹരി വില ( മൂല്യത്തിന്റെ അടിത്തനത്തിൽ ഓഹരി വിലയെ പരിശോധിക്കുക )

Also Read: ഒമിക്രോണ്‍ ഭീഷണി മാറുന്നു; ഈ മൈക്രോ ഫിനാന്‍സ് സ്‌റ്റോക്ക് 37% ലാഭം നല്‍കാംAlso Read: ഒമിക്രോണ്‍ ഭീഷണി മാറുന്നു; ഈ മൈക്രോ ഫിനാന്‍സ് സ്‌റ്റോക്ക് 37% ലാഭം നല്‍കാം

ചുരുക്കം

ചുരുക്കം

ബിസിനസ് സംരംഭങ്ങളുടെ വിജയസാധ്യത പ്രവചനാതീതമാണ്. എങ്കിലും ഓരോ സാമ്പത്തിക ഫലങ്ങൾ വരുമ്പോഴും ലാഭക്ഷമതയും വളർച്ചയും ബാലന്‍സ് ഷീറ്റും വിലയിരുത്തുകയും ബിസിനസ് മോഡലിലുള്ള വെല്ലുവിളികൾ മനസിലാക്കാൻ ശ്രമിക്കുകയും കമ്പനിയെ കുറിച്ചുള്ള വാര്‍ത്തകളും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്ന കാര്യങ്ങളും കൂടി മനസിലാക്കുന്നതും നമ്മളെ സഹായിക്കും.

Also Read: 7 ദിവസം മുതല്‍ 14% ലാഭം; ഈ ഷുഗര്‍ സ്റ്റോക്ക് വിട്ടുകളയണോ?Also Read: 7 ദിവസം മുതല്‍ 14% ലാഭം; ഈ ഷുഗര്‍ സ്റ്റോക്ക് വിട്ടുകളയണോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

10 Reasons For Midcap Stocks Are Better Bet For Long Term Check The Details

10 Reasons For Midcap Stocks Are Better Bet For Long Term Check The Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X