ഓഹരി വിപണിയിലെ ചാഞ്ചാട്ടം പ്രവചിക്കുക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ കൃത്യമായ നിരീക്ഷണവും ധാരണയും അത്യാവശ്യമാണ്. ഇല്ലെങ്കിൽ കീശ കാലിയാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 2025-ൽ ഇതുവരെ ലാർജ് ക്യാപ് ബെഞ്ച്മാർക്ക് BSE100-ൽ ട്രെന്‍റ് ലിമിറ്റഡ്, ട്യൂബ് ഇൻവെസ്റ്റ്‌മെന്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്, ഡിഎൽഎഫ് ലിമിറ്റഡ്, എറ്റേണൽ, പിബി ഫിൻടെക് ലിമിറ്റഡ് തുടങ്ങി 10 കമ്പനികൾ വലിയ നഷ്ടം നേരിട്ടിട്ടുണ്ട്. ആഗോള, ആഭ്യന്തര വളർച്ചാ മാന്ദ്യമാണ് ഓഹരികളെ താഴേക്ക് വലിച്ചത്. ഈ ഓഹരികൾ വരും ദിവസങ്ങളിലും താഴേക്ക് വീഴുമോ..? നമുക്ക് വിശദമായി പരിശോധിക്കാം
1. ട്രെന്‍റ് ലിമിറ്റഡ്
2025-ൽ ഇതുവരെ 22 ശതമാനത്തോളം നഷ്ടമാണ് ട്രെന്‍റ് ഓഹരിക്ക് ഇതുവരെ സംഭവിച്ചത്. അതേസമയം തിങ്കളാഴ്ച ഓഹരി വിപണിയിൽ നിന്ന് ചൊവ്വാഴ്ച മികച്ച നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. മാർച്ച് മാസത്തെ പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഓഹരിയുടെ കുതിപ്പ്. ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് ട്രെന്‍റ് ഓഹരിയിൽ ബുള്ളിഷാണ്. ഓഹരിയുടെ
റേറ്റിംഗ് 'ന്യൂട്രൽ' എന്നതിൽ നിന്ന് 'വാങ്ങുക' എന്ന് ബ്രോക്കറേജ് അപ്ഡേറ്റ് ചെയ്തു. 6200 രൂപയാണ് പുതിയ ടാർഗെറ്റ് വില.
2. ട്യൂബ് ഇൻവെസ്റ്റ്‌മെന്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്
ട്യൂബ് ഇൻവെസ്റ്റ്‌മെന്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് 2025-ൽ ഇതുവരെ മോശം പ്രകടനം കാഴ്ചവെച്ച രണ്ടാമത്തെ കമ്പനി. 2025 ജനുവരിയിൽ 3579 രൂപയായിരുന്ന കമ്പനിയുടെ ഓഹരി ഇപ്പോൾ 2,804 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതായത് 21 ശതമാനത്തോളം നഷ്ടം. അതേസമയം ചൊവ്വാഴ്ച 6 ശതമാനത്തോളം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു കുറിപ്പിൽ പാസഞ്ചർ വെഹിക്കിൾ (പിവി), ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ (എച്ച്‌സിവി) വിഭാഗങ്ങളിലെ ദുർബലമായ പ്രകടനം കണക്കിലെടുത്ത്, ഓട്ടോമോട്ടീവ് മേഖലയ്ക്ക് പുറത്ത് ഗണ്യമായ വൈവിധ്യവൽക്കരണം കമ്പനി അന്വേഷിക്കുന്നുണ്ടെന്ന് ബ്രോക്കറേജ് സ്ഥാപമായ ജിയോജിത് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഈ തകർച്ചയിലും ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് നിർദ്ദേശിച്ചത്. 3032 രൂപയായിരുന്നു ടാർഗെറ്റ് വില.
3. പിബി ഫിൻടെക് ലിമിറ്റഡ്
2025-ൽ പിബി ഫിൻടെക് ലിമിറ്റഡ് 23 ശതമാനം ഇടിഞ്ഞു. ട്രെൻഡ്‌ലൈൻ പ്രകാരം 21 വിശകലന വിദഗ്ധരുടെ കണക്കുകളെ അടിസ്ഥാനമാക്കി, ഓഹരി ഹോൾ ചെയ്യാനാണ് ശുപാർശ. 1,602 രൂപയാണ് നിലവിൽ ഓഹരി വില.

4. എറ്റേണൽ ലിമിറ്റഡ്
20 ശതമാനത്തോളം ഇടിവാണ് 2025-ൽ ഇതുവരെ ഓഹരിക്ക് സംഭവിച്ചത്. ക്വിക്ക് കൊമേഴ്‌സ് മേഖലയിൽ മെച്ചപ്പെട്ട ഇടത്തരം മാർജിൻ കാഴ്ചപ്പാട് കണക്കിലെടുത്ത് ഐസിഐസിഐ സെക്യൂരിറ്റീസ് കഴിഞ്ഞ ആഴ്ച എറ്റേണലിൽ 'ബൈ' നിലനിർത്തി.
5. ഡിഎൽഎഫ്
19 ശതമാനം നഷ്ടമാണ് 2025-ൽ ഇതുവരെ ഡിഎൽഎഫ് ഓഹരിക്ക് സംഭവിച്ചത്. 660 രൂപയിലാണ് നിലവിൽ ഓഹരി വ്യാപാരം പുരോഗമിക്കുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോജക്ടുകളുടെ നടന്നുകൊണ്ടിരിക്കുന്നതും ഗൈഡഡ് ലോഞ്ച് പൈപ്പ്‌ലൈനിലുടനീളം ഒരു ലക്ഷം കോടി രൂപയുടെ ജിഡിവി നടപ്പിലാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഒരു ഷെയറിന് 915 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ.
6. ഇൻഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡ്
2025-ൽ ഇതുവരെ 19.3 ശതമാനം നഷ്ടമാണ് ഇൻഫോ എഡ്ജ് (ഇന്ത്യ) ഓഹരിക്ക് സംഭവിച്ചത്. 7,045 രൂപ എന്ന നിരക്കിലാണ് ഓഹരി വ്യാപാരം നിലവിൽ പുരോഗമിക്കുന്നത്. കമ്പനിയുടെ അടുത്തിടെ പുറത്തുവന്ന പ്രീ-റിസൽട്ട് ക്യു 4 അപ്‌ഡേറ്റ് ആരോഗ്യകരമായിരുന്നു. എല്ലാ റിപ്പോർട്ടിംഗ് സെഗ്‌മെന്റുകളിലും പ്രതീക്ഷിച്ചതിലും മികച്ച ബില്ലിംഗുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ, നാലാം പാദത്തിൽ കമ്പനിയുടെ സ്റ്റാൻഡ്-എലോൺ ബില്ലിംഗുകൾ 19 ശതമാനം വാർഷിക വളർച്ച കൈവരിച്ചതായി കമ്പനി അറിയിച്ചു. 7800 രൂപയാണ് 2025 മാർച്ചിലെ ടാർഗെറ്റ് വിലയായി ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ നിശ്ചയിച്ചിരിക്കുന്നത്.
ഇൻഫോസിസ്, വിപ്രോ, എൽടിഐമൈൻഡ്ട്രീ, എച്ച്‌സിഎൽ ടെക്നോളജീസ് എന്നിവ 19-21 ശതമാനം ഇടിഞ്ഞു. എന്നാൽ ഈ ഓഹരികളും വരും ദിവസങ്ങളിൽ മുകളിലേക്ക് ഉയരാനുള്ള സാധ്യതയാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ കാണുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
