കുതിപ്പിന് ശ്രമിച്ചെങ്കിലും ഉന്നതങ്ങളിലെ പ്രതിരോധത്തില്‍ തട്ടി താഴേക്ക് വീഴുന്നതിനാണ് ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. അനുകൂല ആഗോള ഘടകങ്ങളുടെ അഭാവവും ലാഭമെടുക്കാന്‍ നിക്ഷേപകര്‍ തുനിഞ്ഞതും പ്രധാന സൂചികകളെ സമ്മര്‍ദത്തിലാഴ്ത്തി. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും നിഫ്റ്റി 200 പോയിന്റും നിഫ്റ്റി-ബാങ്ക് 600 പോയിന്റും താഴേക്കിറങ്ങി. മെറ്റല്‍ ഓഹരികള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും മുന്നേറിയപ്പോള്‍ ഓട്ടോ, ധനകാര്യ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.
ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 70 പോയിന്റ് നഷ്ടത്തില്‍ 17,245-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 304 പോയിന്റ് ഇടിഞ്ഞ് 57,684-ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരി സൂചികയായ നിഫ്റ്റി-ബാങ്ക് 201 പോയിന്റ് താഴ്ന്ന് 36,147-ലും ക്ലോസ് ചെയ്തു. അതേസമയം, ബുധനാഴ്ച നിഫ്റ്റി 90 പോയിന്റ് ഉയര്‍ന്ന് 17,405-ലായിരുന്നു ഓപ്പണിങ്. എന്നാല്‍ 17,442-ല്‍ ഉയര്‍ന്ന നിലവാരം കുറിച്ച ശേഷം പടിപടിയായി താഴേക്കിറങ്ങുകയായിരുന്നു. വ്യാപാരത്തിനിടെ 17,199-ല്‍ സൂചികയുടെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 7 എണ്ണം നേട്ടത്തിലും 8 എണ്ണം നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതില്‍ 1.21% മുന്നേറിയ മെറ്റല്‍ വിഭാഗമാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ഇതോടെ അഞ്ച് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തില്‍ മെറ്റല്‍ സൂചിക 8% നേട്ടം കരസ്ഥമാക്കി. ഫാര്‍മ, ഓയില്‍ & ഗ്യാസ്, ഐടി, മീഡിയ, ഹെല്‍ത്ത്കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ക്ക് നേരിയ മുന്നേറ്റമുണ്ടാക്കാനെ സാധിച്ചുള്ളൂ. അതേസമയം, 1.04% ഇടിഞ്ഞ ഓട്ടോ വിഭാഗമാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. ധനകാര്യം, ബാങ്കിംഗ്, റിയാല്‍റ്റി, എഫ്എംസിജി വിഭാഗം ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഇതിനിടെ, മിഡ് കാപ്-100 സൂചിക 0.55 ശതമാനം ഉയര്‍ച്ചയും സ്മോള്‍ കാപ്-100 സൂചിക 0.21 ശതമാനം ഇടിവും രേഖപ്പെടുത്തി.
എന്‍എസ്ഇയില്‍ ബുധനാഴ്ച വ്യാപാരം നടന്ന ആകെ 2,102 ഓഹരികളില്‍ 1,210 എണ്ണവും നഷ്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 823 ഓഹരികള്‍ നേട്ടത്തിലും ക്ലോസ് ചെയ്തു. ഇതിനിടെ 69 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ എന്‍എസ്ഇയിലെ 50 ഓഹരികള്‍ വ്യാപാരത്തിനിടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചു. 15 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും തൊട്ടു. അതേസമയം, 104 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 101 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, ബുധനാഴ്ചത്തെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.68-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.89 നിലവാരത്തിലായിരുന്നു. വിപണിയില്‍ ഉടലെടുത്ത ദുര്‍ബലാവസ്ഥ തുടരുന്നതായാണ് എഡി റേഷ്യോ 1-ന് താഴെ നില്‍ക്കുന്നതിലൂടെ വെളിവാകുന്നത്. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍, ഇന്ന് വീണ്ടും 2.81 ശതമാനം ഉയര്‍ന്ന് 24.75-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 22-20 നിലവാരത്തിലേക്ക് വന്നാല്‍ ബുള്ളുകള്‍ പിടിമുറുക്കാനുള്ള സാഹചര്യമൊരുങ്ങും. എന്നാല്‍ വിക്സ നിരക്ക് 25 നിലവാരം മറികടക്കുന്നത് ഗുണകരവുമല്ല.
- നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 26 എണ്ണം ബുധനാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഡിവീസ് ലാബ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറെ മുന്നേറി. ഡോ റെഡ്ഡീസ്, യുപിഎല്‍ എന്നീ ഓഹരികള്‍ 1 ശതമാനത്തിലേറെയും കുതിച്ചു.
- നഷ്ടം- നിഫ്റ്റി-50 സൂചികയിലെ 23 ഓഹരികളാണ് ഇന്നത്തെ വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തിയത്. കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, ബ്രിട്ടാണിയ തുടങ്ങിയ ഓഹരികള്‍ 2 ശതമാനത്തിലേറെ ഇടിഞ്ഞു. ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, മാരുതി, ബജാജ് ഓട്ടോ, സിപ്ല എന്നീ ഓഹരികള്‍ 1.5 ശതമാനത്തിലേറെയും നഷ്ടം നേരിട്ടു.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications