കൊച്ചി: രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഈ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍-ആഗസ്റ്റ് കാലയളവില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ 15 ശതമാനം വരെ ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. മഞ്ഞള്‍, ജീരകം, വറ്റല്‍ മുളക് എന്നിവയുടെ കയറ്റുമതിയിലുണ്ടായ വര്‍ദ്ധനയാണ് ഈ ആകെ കയറ്റുമതിയില്‍ പ്രതിഫലിച്ചതെന്ന് സ്പൈസസ് ബോര്‍ഡ് പുറത്തുവിട്ട കണക്കില്‍ നിന്ന് വ്യക്തമാകുന്നു.

5.78 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഇന്ത്യ ഈ പറഞ്ഞ മാസങ്ങളില്‍ കയറ്റി അയച്ചത്. ഇത് 10,001.61 കോടി രൂപയുടെ മൂല്യം വരും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8,858.06 കോടി രൂപയുടെ 4.94 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റി അയച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ സഹായിക്കുമെന്ന കാര്യം കയറ്റുമതിയില്‍ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കാരണമായി.
കൂടാതെ വറ്റല്‍ മുളകിന്റെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. 2.10 ലക്ഷം ടണ്‍ വറ്റല്‍ മുളകാണ് ഏപ്രില്‍-ആഗസ്റ്റ് കാലയളവില്‍ മാത്രം കയറ്റി അയച്ചിരിക്കുന്നത്. ഇതിലൂടെ മാത്രം 2,876 കോടി രൂപയുടെ വരുമാനം നേടി. രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ജീരകമാണ്. 1.33 ലക്ഷം ജീരകമാണ് ഈ കാലയളവില്‍ കയറ്റുമതി ചെയ്തത്. 1873.70 കോടി രൂപയോളം വരും ഇത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
