പുതുവര്‍ഷത്തില്‍ ലോട്ടറിയൊന്നും അടിച്ചില്ലെന്ന പരാതി ഉള്ളവരുണ്ടോ? എങ്കില്‍ ഈ ഓഹരിയൊന്നു വേഗം പരിഗണിച്ചോളൂ. ശരിക്കും ഇരട്ട നേട്ടമാണ് ഈ ജനുവരിയില്‍ തന്നെ ലഭിക്കാന്‍ പോകുന്നത്. ഓഹരി ഒന്നിന് വമ്പന്‍ ലാഭവിഹിതവും ഒപ്പം ബോണസ് ഓഹരികളും ഈ മാസം തന്നെ നല്‍കുമെന്നാണ് കമ്പനി നേതൃത്വം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിക്ഷേപകരെ ത്രസിപ്പിക്കുന്ന ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഡിവിഡന്റ്
ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ ആണ് സാധാരണ നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്നതിനില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.
ഇരട്ട നേട്ടം
ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികള്‍ അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
ഹിന്ദുജ ഗ്ലോബല്‍
ഫോര്‍ച്യൂണ്‍ 500 പട്ടികയിലുള്ള വന്‍കിട കമ്പനികള്‍ക്ക് ഔട്ട്സോഴ്സിംഗ് സേവനങ്ങള്‍ നല്കുന്ന പ്രമുഖ ഐടി അധിഷ്ഠിത കമ്പനിയാണ് ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ് (എച്ച്ജിഎസ്) ലിമിറ്റഡ്. പ്രമുഖ ഇന്തോ- ബ്രിട്ടീഷ് സംരംഭകരായ ഹിന്ദുജ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ് എച്ച്ജിഎസ് (BSE : 532859, NSE : HGS). ബംഗളൂരുവാണ് ആസ്ഥാനം. 40 വര്‍ഷത്തോളം പാരമ്പര്യമുളള എച്ച്ജിഎസിന് ആഗോള തലത്തില്‍ 70-ഓളം സേവനകേന്ദ്രങ്ങളും ഒമ്പതോളം മേഖലയിലെ 600-ഓളം വമ്പന്‍ കമ്പനികളുമായി സേവന കരാറുകളും നേടാനായിട്ടുണ്ട്. യുഎസ്, യുകെ, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലായി 4200-ഓളം ജീവനക്കാരുമുണ്ട്.
പ്രഖ്യാപനങ്ങള്‍
നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം ഇടക്കാല ലാഭവിഹിതമാണ് ഇന്നു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം പ്രഖ്യാപിച്ചത്. പ്രതിയോഹരി 150 രൂപ വീതമാണ് ലാഭവിഹിതം നല്കുമന്നത്. ജനുവരി 18-നാണ് റെക്കോഡ് ഡേറ്റ്. ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭവിഹിതം ജനുവരി 27-നോ അതിനു മുമ്പോ തന്നെ ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. ഇതിനോടൊപ്പം ബോണസ് ഓഹരികള്‍ അനുവദിക്കുമെന്നും കമ്പനി നേതൃത്വം അറിയിച്ചു. 1:1 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി അനുവദിക്കുക. അതായത്, എക്സ്-ഡേറ്റിന് മുമ്പെ ഓഹരികള്‍ കൈവശം ഉള്ളവര്‍ക്ക് ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിക്കും.
മറ്റ് വിശദാംശങ്ങള്‍
വ്യാഴാഴ്ച 3,570.80 രൂപ നിരക്കിലാണ് എച്ച്ജിഎസിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 3,920 രൂപയും കുറഞ്ഞ വില 1053 രൂപയുമാണ്. പ്രമോട്ടര്‍മാര്‍ക്ക് എച്ച്ജിഎസില് 67 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഓഹരികള്‍ പ്ലഡ്ജ് ചെയ്തി്ട്ടുമില്ല. പ്രതിയോഹരി ബുക്ക് വാല്യൂ 997.36 രൂപയാണ്. ഒരു മാസത്തിനിടെ 24 ശതമാനവും ഒരു വര്‍ഷത്തിനിടെ 205 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തിൽ സ്ഥായിയായ വളര്‍ച്ച കാണിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ജിഎസ് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
