നിഫ്റ്റിക്ക് 17,300 നിര്‍ണായകം; ഇന്ന് ഇന്‍ട്രാഡേ ട്രേഡിങ്ങിന് പരിഗണിക്കാവുന്ന 6 സ്റ്റോക്കുകളിതാ

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ തിരിച്ചടിക്കു ശേഷം പ്രധാന സൂചികകള്‍ ഇന്നലെയോടെ നേട്ടത്തിലേക്ക് മടങ്ങിയെത്തി. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ കടുത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. ലാര്‍ജ് കാപ് ഓഹരികളിലേറെയും നേട്ടമുണ്ടാക്കിയെങ്കിലും സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികള്‍ നഷ്ടത്തിലാണെന്നതും ശ്രദ്ധേയം. ഇതിനിടെ ബുധനാഴ്ച, ഇന്‍ട്രാഡേ ട്രേഡിങ്ങിന് പരിഗണിക്കുന്നതിനായി വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിര്‍ദേശിച്ച 6 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

നിഫ്റ്റിയില്‍ ഇനിയെന്ത്?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

പ്രധാന സൂചികയായ നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് 17,100 നിലവാരത്തിലാണ്. 17,000-ല്‍ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. എങ്കിലും ഇവിടെ നിന്നുള്ള തിരികെ കയറ്റം അധികം നീണ്ടുനില്‍ക്കാന്‍ സാധ്യതയില്ല. അതേസമയം, 17,800-ന് താഴെ നില്‍ക്കുന്ന രീതിയില്‍ 'ലോവര്‍ ടോപ്' സൃഷ്ടിച്ചേക്കാം. എന്നാല്‍ 17,350 നിലവാരം ചെറിയ പ്രതിരോധവും 17,450 നിലവാരം ശക്തമായ പ്രതിരോധവും ഉയര്‍ത്താം. അതുപോലെ ബാങ്ക്-നിഫ്റ്റിയെ സംബന്ധിച്ച് 37,500- 37,300 നിലവാരത്തില്‍ ശക്തമായി സപ്പോര്‍ട്ട് ലഭിക്കാം. 38,300- 38,700 നിലവാരങ്ങളില്‍ റെസിസ്റ്റന്‍സ് അനുഭവപ്പെടാമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

1) റിലയന്‍സ് (വാങ്ങാം)
  • റിലയന്‍സ് (വാങ്ങാം) - ചൊവ്വാഴ്ച ഒന്നര ശതമാനത്തിലേറെ ഉയര്‍ന്ന് 2,356-ലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വ്യാപാരം അവസാനിപ്പി്ച്ചത്. ഇവിടെ നിന്നും 2,425 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ചോയിസ് ബ്രോക്കിങ് നിര്‍ദേശിച്ചത്. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 2,305-ല്‍ ക്രമീകരിക്കണം.
  • വോള്‍ട്ടാസ് (വില്‍ക്കാം)- ഇന്നലെ 2 ശതമാനത്തോളം ഇടിഞ്ഞ് 1,198.75-ലാണ് ടാറ്റ ഗ്രൂപ്പ് ഓഹരിയായ വോള്‍ട്ടാസ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,170 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്യാം. ഇതിനുള്ള സ്‌റ്റോപ് ലോസ് 1,230 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ചോയിസ് ബ്രോക്കിങ് നിര്‍ദേശിച്ചു.
ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ (വാങ്ങാം)
  • ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ (വാങ്ങാം)- കഴിഞ്ഞ ദിവസം 1.5 ശതമാനത്തോളം വില ഉയര്‍ന്ന് 660.10-ലാണ് ലാര്‍ജ് കാപ് ഓഹരിയായ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 710 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സ്‌റ്റോപ് ലോസ് 620 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
  • സെയില്‍ (വാങ്ങാം)- ലാര്‍ജ് കാപ് പൊതുമേഖല സ്റ്റീല്‍ നിര്‍മാതാക്കളായ സെയില്‍ (SAIL) കഴിഞ്ഞ ദിവസം 101.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 122 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 95 രൂപയില്‍ ക്രമീകരിക്കണമെന്നും ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
സിപ്ല (വാങ്ങാം)
  • സിപ്ല (വാങ്ങാം)- ഫാര്‍മ വിഭാഗത്തിലെ ലാര്‍ജ് കാപ് ഓഹരിയായ സിപ്ല 948 നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. 990 രൂപയാണ് ഇന്‍ട്രാഡേ ട്രേഡിനുള്ള ലക്ഷ്യവില. ഇതിനുള്ള സ്റ്റോപ് ലോസ് 927 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു. ഓഹരിയില്‍ പുതിയ ബ്രേക്ക്ഔട്ട് സംഭവിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
  • കാഡില (വാങ്ങാം)- ഫാര്‍മ വിഭാഗത്തിലുള്ള ലാര്‍ജ് കാപ് ഓഹരിയായ കാഡില ഹെല്‍ത്ത്‌കെയര്‍ 400 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. 425 രൂപയാണ് ഇന്‍ട്രാഡേ ട്രേഡിനുള്ള ലക്ഷ്യവില. ഇതിനുള്ള സ്റ്റോപ് ലോസ് 385 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X