17,300 തകര്‍ന്നാല്‍ പണിയാകും; ഫെഡ് മിനിറ്റസ് മുതല്‍ ആര്‍ബിഐ യോഗം വരെ ; ശ്രദ്ധിക്കേണ്ട 10 ഘടകങ്ങള്‍

കഴിഞ്ഞ ആഴ്ചയില്‍ പ്രധാന സൂചികകള്‍ 3 ശതമാനത്തിലേറെ നേട്ടം കൈവരിച്ചാണ് വ്യാപാരം നിര്‍ത്തിയത്. സെന്‍സെക്‌സ് 1,915 പോയിന്റും നിഫ്റ്റി 517 പോയിന്റും മുന്നേറി. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്ന പക്ഷത്തേക്ക് ചുവടു മാറ്റിയതും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതും റഷ്യ ഉക്രൈന്‍ സമാധാന ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ചെന്ന റിപ്പോര്‍ട്ടുകളുടേയും പിന്‍ബലത്തിലാണ് ആഭ്യന്തര വിപണിയിലെ മുന്നേറ്റം. തുടര്‍ച്ചയായ ഒമ്പതാം മാസവും ജിഎസ്ടി വരുമാനം 1 ലക്ഷം കോടിക്ക് മുകളില്‍ തുടരുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 10 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1) ആര്‍ബിഐ പണനയം-

1) ആര്‍ബിഐ പണനയം

പുതിയ സാമ്പത്തിക വര്‍ഷത്തിലെ റിസര്‍വ് ബാങ്കിന്റെ ആദ്യ പണനയ അവലോകന യോഗം ഏപ്രില്‍ 6 മുതല്‍ 8 വരെ സമ്മേളിക്കും. പണപ്പെരുപ്പം ഉയരുന്ന പശ്ചാത്തലത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ തയ്യാറാവുമോ എന്നാണ് ഉറ്റുനോക്കുന്നത്. നിലവിലെ പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്നാണ് വിപണിയിലെ പ്രതീക്ഷ. എങ്കിലും പണപ്പെരുപ്പത്തെയും സാമ്പത്തിക സ്ഥിതിയെ കുറിച്ചും യോഗം എങ്ങനെ വിലയിരുത്തുന്നു എന്നതും നിര്‍ണായകമാണ്. എട്ടാം തീയതി രാവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പണനയ അവലോകന യോഗത്തിലെ തീരുമാനം മാധ്യമങ്ങളെ അറിയിക്കും. എന്ത് തീരുമാനം വന്നാലും അതനുസരിച്ചുള്ള പ്രതികരണം വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ പ്രതീക്ഷിക്കാം.

2) ക്രൂഡ് ഓയില്‍-

2) ക്രൂഡ് ഓയില്‍- കഴിഞ്ഞയാഴ്ചകളില്‍ ക്രൂഡ് ഓയില്‍ വിലയില്‍ നേരിടുന്ന തിരുത്തല്‍ ആഭ്യന്തര വിപണിക്ക് ആശ്വാസമേകുന്നു. എങ്കിലും വില 100 ഡോളറിന് മുകളില്‍ തന്നെയാണ് തുടരുന്നത്. ദീര്‍ഘകാലം ഇതേ നിലവാരത്തില്‍ ക്രൂഡ് ഓയില്‍ വില തുടരുന്നത് ക്മ്പനികളുടെ ഉത്പാദന ചെലവ് വര്‍ധിപ്പിക്കും. ഏതെങ്കിലും തരത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ വിപണിയെ പ്രതീകൂലമായി ബാധിക്കും.

3) റഷ്യ ഉക്രൈന്‍ യുദ്ധം- സംബന്ധിച്ച വാര്‍ത്തകളും നിര്‍ണായകമാകും. മഞ്ഞ് ഉരുകുകയാണെന്ന സൂചനകളാണ് നിലവില്‍ ലഭിക്കുന്നത്. എന്തെങ്കിലും നിലപാട് മാറ്റമുണ്ടായാല്‍ വിപണിയെ പ്രതികൂലമായി ബാധിക്കാം.

4) പര്‍ച്ചേസിങ് മാനേജര്‍സ് ഇന്‍ഡക്‌സ്-

4) പര്‍ച്ചേസിങ് മാനേജര്‍സ് ഇന്‍ഡക്‌സ്- അഥവാ പിഎംഐ നിരക്കുകള്‍, വ്യാവസായിക ഉത്പാദനത്തിന്റെ നിജസ്ഥിതി എളുപ്പത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന നിരക്കാണ്. മിക്ക കമ്പനികളും വില വര്‍ധിപ്പിച്ചിട്ടുള്ളതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 6-ന് പുറത്തു വരുന്ന പിഎംഐ നിരക്കുകളും നിര്‍ണായകമാകും.

5) വന്‍കിട നിക്ഷേപകര്‍- ഏറെക്കാലത്തിന് ശേഷം വിദേശ നിക്ഷേപകര്‍ (FII) വാങ്ങുന്ന പക്ഷത്തേക്ക് മാറിയത് വിപണിക്ക് ആശ്വാസമേകുന്നു. കഴിഞ്ഞയാഴ്ച 5,590 കോടി രൂപയുടെ ഓഹരികളാണ് എഫ്‌ഐഐ വാങ്ങിക്കൂട്ടിയത്. തുടര്‍ന്നും ഈ നിലപാട് തുടരുമോയെന്നാണ് ഉറ്റുനോക്കുന്നത്. അതേസമയം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞയാഴ്ചയും വന്‍തോതില്‍ പണമിറക്കി. 5,052 കോടിയുടെ ഓഹരികളാണ് ഇവര്‍ പുതിയതായി വാങ്ങിയത്.

6) നാലാം പാദഫലം-

6) നാലാം പാദഫലം- 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദഫലം കോര്‍പ്പറേറ്റ് കമ്പനികള്‍ പ്രസിദ്ധീകരിച്ചു തുടങ്ങും. ഏപ്രില്‍ 11-ന് ടിസിഎസിന്റെ ഫല പ്രഖ്യാപനത്തോടെയായിരിക്കും പുതിയ റിസള്‍ട്ട് സീസണി ന് തുടക്കം കുറിക്കുക. പിന്നാലെ ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ കമ്പനികളും ഫലം പ്രഖ്യാപിക്കും. അതിനാല്‍ ഫലപ്രഖ്യാപനത്തിന് മുന്നോടിയായുള്ള നീക്കങ്ങള്‍ ഓഹരികളില്‍ പ്രതീക്ഷിക്കാം.

7) കോവിഡ് കണക്ക്- ചൈനയില്‍ കുതിച്ചുയരുന്ന കോവിഡ് നിരക്ക് ശ്രദ്ധിക്കേണ്ട ഘടകമാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച 2020 ഫെബ്രുവരിക്ക് ശേഷമുള്ള പ്രതിദിന രോഗ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൈനയില്‍ കൂടുതല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് തിരിച്ചടിയാകാം.

8) ഫെഡ് മിനിറ്റ്‌സ്-

8) ഫെഡ് മിനിറ്റ്‌സ്- മാര്‍ച്ചില്‍ ചേര്‍ന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്‌സ് ഏപ്രില്‍ 6-ന് പ്രസിദ്ധീകരിക്കും. അടുത്ത യോഗത്തില്‍ 0.50 ശതമാനം പലിശ നിരക്ക് വര്‍ധിപ്പിക്കുമോ എന്നതിന്റെ സൂചനകള്‍ വിപണിക്ക് നിര്‍ണായകമാണ്. നിലവില്‍ നാല് ദശാബദ്ത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് അമേരിക്കയിലെ പണപ്പെരുപ്പ നിരക്കുകള്‍. തുടര്‍ന്ന് കഴിഞ്ഞ യോഗത്തില്‍ 2018-ന് ശേഷം ആദ്യമായി പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് ഫെഡ് റിസര്‍വ് തീരുമാനമെടുത്തിരുന്നു. ഏപ്രില്‍ 7-ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ കഴിഞ്ഞ യോഗത്തിലെ മിനിറ്റ്‌സും പുറത്തുവരും. ഏപ്രില്‍ 14-നാണ് അടുത്ത ഇസിബി യോഗം ചേരുന്നത്.

9) വിലക്കയറ്റ ചര്‍ച്ച- നിയുക്ത ഫെഡ് റിസര്‍വ് വൈസ് ചെയര്‍പേഴ്‌സണ്‍ ലേയല്‍ ബ്രേനാഡ്, ചൊവ്വാഴ്ച ഓണ്‍ലൈന്‍ യോഗത്തില്‍ പണപ്പെരുപ്പം സംബന്ധിച്ച വിഷയം അഭിസംബോധന ചെയ്യുന്നുണ്ട്.

10) വിപണി എങ്ങോട്ട് ?

10) വിപണി എങ്ങോട്ട് ?

പുതിയ നെഗറ്റീവ് വാര്‍ത്തകളുടെ പ്രവാഹമില്ലെങ്കില്‍ വിപണി മുകളിലക്ക് കയറാന്‍ ശ്രമിക്കും. എങ്കിലും വലിയ റേഞ്ചിനുള്ളില്‍ തുടരാനാണ് സാധ്യത. ആഴ്ചക്കാലയളവിലെ ചാര്‍ട്ടില്‍ 17,300 തകരാതെ നില്‍ക്കുന്നിടത്തോളം പൊതു ട്രെന്‍ഡ് ബുള്ളിഷായി തുടരും. 17,300-ന് മുകളില്‍ നില്‍ക്കുമ്പോള്‍ ഷോര്‍ട്ട്‌സെല്‍ ഒഴിവാക്കുന്നതാവും ഉചിതം. 17,050- 17,300 നിലവാരം സൂചികയുടെ നിര്‍ണായക സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കും. അതേസമയം, 17,800- 17,905 നിലവാരങ്ങളാണ് തൊട്ടടുത്ത പ്രതിരോധ മേഖല. 17,500- 17,302 നിലവാരങ്ങളില്‍ പിന്തുണയും പ്രതീക്ഷിക്കാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X