ഓഹരി വിപണിയില്‍ നിന്നും പതിവായി എങ്ങനെ വരുമാനം കണ്ടെത്താം? ഉത്തരം ലളിതം. ഡിവിഡന്റ് ഓഹരികള്‍.
വിപണിയില്‍ നിന്നും കൃത്യമായ ഇടവേളകളില്‍ പണം ലഭിക്കണമെങ്കില്‍ ലാഭവിഹിതം സ്ഥിരമായി പ്രഖ്യാപിക്കുന്ന ഓഹരികള്‍ പോര്‍ട്ട്ഫോളിയോയില്‍ വാങ്ങിവെയ്ക്കണം.

നിലവില്‍ നിരവധി ഡിവിഡന്റ് ഓഹരികള്‍ വിപണിയിലുണ്ട്. എന്നാല്‍ മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കാര്യത്തില്‍ REIT (റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്) വിഭാഗത്തില്‍പ്പെടുന്ന കമ്പനികളാണ് മുന്‍പന്തിയില്‍.
പേരുകേട്ടിട്ട് സംശയമുണ്ടോ? റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തുന്ന കമ്പനികളാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്.
മ്യൂച്വല്‍ ഫണ്ടുകളുടെ മാതൃകയില്‍ നിക്ഷേപകരില്‍ നിന്ന് പണം സമാഹരിച്ചാണ് ഇവര്‍ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതും കൈകാര്യം ചെയ്യുന്നതും.
REIT കമ്പനികളില്‍ നിക്ഷേപം നടത്തുന്നതുവഴി നേരിട്ടിറങ്ങാതെതന്നെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും.
ഈ അവസരത്തില്‍ ജീവിതകാലം മുഴുവന്‍ ലാഭവിഹിതം ലക്ഷ്യമിടുന്നവര്‍ക്ക് നോട്ടമിടാവുന്ന 2 REIT കമ്പനികള്‍ ചുവടെ കാണാം.

എംബസി ഓഫീസ് പാര്‍ക്ക്സ് REIT
8 ഓഫീസ് പാര്‍ക്കുകളും 4 നഗരകേന്ദ്രമായ ഓഫീസ് സമുച്ചയങ്ങളും അടങ്ങുന്നതാണ് എംബസി ഓഫീസ് പാര്‍ക്ക്സിന്റെ പോര്‍ട്ട്ഫോളിയോ. വിപണി മൂല്യം 32,216 കോടി രൂപ.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ പ്രോപ്പര്‍ട്ടികളുടെ 87 ശതമാനവും കമ്പനി വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ശരാശരി ലീസ് കാലാവധി 7 വര്‍ഷം.
നിലവില്‍ എംബസി ഓഫീസ് പാര്‍ക്ക്സിന് ലഭിക്കുന്ന മൊത്തം വാടകയുടെ 48 ശതമാനവും ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍പ്പെടുന്ന കമ്പനികളുടെ സംഭാവനയാണ്. മാത്രമല്ല, രാജ്യാന്തര കമ്പനികളാണ് കെട്ടിടങ്ങളുടെ 81 ശതമാനവും വാടകയ്ക്ക് എടുത്തിട്ടുള്ളത്.
നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാംപാദം എംബസി ഓഫീസ് പാര്‍ക്ക്സിന്റെ വരുമാനത്തില്‍ 16.8 ശതമാനം വര്‍ധനവ് സംഭവിച്ചു (927.62 കോടി രൂപ).
എന്നാല്‍ കുറഞ്ഞ ഇബിഐടിഡിഎ മുന്‍നിര്‍ത്തി വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റവരുമാനം 21.6 ശതമാനം കുറവ് രേഖപ്പെടുത്തുന്നുണ്ട് (163.21 കോടി രൂപ).
എന്തായാലും ഇപ്പോഴത്തെ ഓഹരി വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ (304.65 രൂപ) എംബസി ഓഫീസ് പാര്‍ക്ക്സിന്റെ ഡിവിഡന്റ് യീല്‍ഡ് ഏറെ ആകര്‍ഷകമാണ് (6.4 ശതമാനം).
ടെക്നിക്കല്‍ ചിത്രം പരിശോധിച്ചാല്‍ 300 രൂപ നിലവാരത്തില്‍ മികച്ച പിന്തുണ കമ്പനിയുടെ ഓഹരികള്‍ക്കുണ്ട്. 2020 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 512 രൂപയാണ് ഓഫീസ് എംബസി പാര്‍ക്ക്സ് കയ്യടക്കിയിട്ടുള്ള എക്കാലത്തേയും ഉയര്‍ന്ന വിലനിലവാരം.
മൈന്‍ഡ്സ്പേസ് ബിസിനസ് പാര്‍ക്ക്സ് REIT
20,155 കോടി രൂപ വിപണി മൂല്യം കുറിക്കുന്ന മൈന്‍ഡ്സ്പേസ് ബിസിനസ് പാര്‍ക്ക്സിന് മൊത്തം 31.8 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ആസ്തികള്‍ സ്വന്തമായി കൈവശമുണ്ട്.
57 പ്രീമിയം കെട്ടിടങ്ങളും 10 ഓഫീസ് പ്രോപ്പര്‍ട്ടികളും അടങ്ങുന്ന പോര്‍ട്ട്ഫോളിയോയുടെ ശരാശരി ലീസ് കാലാവധി 6.9 വര്‍ഷമാണ്.
ശക്തമായ സാമ്പത്തിക കണക്കുകള്‍ കമ്പനിയുടെ സവിശേഷതയാകുന്നു. കഴിഞ്ഞ 12 മാസത്തിനിടെയുള്ള പിഇ അനുപാതം 45.92. ഡിവിഡന്റ് യീല്‍ഡ് 5.43 ശതമാനം.
നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാംപാദം കമ്പനിയുടെ വരുമാനം 27.4 ശതമാനം കൂടി 564.9 കോടി രൂപയായി. ഇതേസമയം, അറ്റവരുമാനം 14.9 ശതമാനം ക്രമപ്പെട്ട് 115.9 കോടി രൂപയിലേക്ക് ചുരുങ്ങി. ആരോഗ്യകരമായ പേഔട്ട് അനുപാതമാണ് മൈന്‍ഡ്സ്പേസ് ബിസിനസ് പാര്‍ക്ക്സിന്റെ പ്രധാന ആകര്‍ഷണം (1.75).
ഫെബ്രുവരിയില്‍ 11.6 ശതമാനം വിലയിടിവ് നേരിട്ട മൈന്‍ഡ്സ്പേസ് ബിസിനസ് പാര്‍ക്ക്സ് ഓഹരികള്‍ മാര്‍ച്ചില്‍ ഇതുവരെ 5.1 ശതമാനം തിരിച്ചുവരവ് അറിയിക്കുന്നുണ്ട്. 290-275 രൂപ നിലവാരം സ്റ്റോക്കിലെ ഡിമാന്‍ഡ് സോണായി പ്രവര്‍ത്തിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
