ഓഹരി വിപണിയിലെ ചലനങ്ങളിൽ പ്രധാനപ്പെട്ടതാണ് കോർപ്പറേറ്റ് നടപടികൾ. ഓരോ ആഴ്ചയിലും ഡിവിഡന്റ്, ഓഹരി വിഭജനം, ബോണസ് ഓഹരി, അവകാശ ഓഹരി എന്നിങ്ങനെ കമ്പനികൾ പലവിധ കോർപ്പറേറ്റ് നടപടികളിലേക്ക് കടക്കാറുണ്ട്. അടുത്താഴ്ച ബോണസ് ഓഹരിയിലേക്ക് കടക്കുന്ന രണ്ട് ഓഹരികളാണ് എച്ച്ഡിഎഫ്‌സി അസ്റ്റ് മാനേജ്‌മെന്റ് കമ്പനിയും ടൈറോകെയർ ടെക്‌നോളജീസും. അധിക സാമ്പത്തികം ആവശ്യമില്ലാതെ ഓഹരികളുടെ എണ്ണം വർധിപ്പിക്കാം എന്നതാണ് ബോണസ് ഓഹരിയുടെ നേട്ടം.

കമ്പനികൾ ലാഭവിഹിതം പണമായി കൈമാറുന്നത് പോലെ ഓഹരികൾ കൈമാറുന്ന കോർപ്പറേറ്റ് നടപടിയാണ് ബോണസ് ഓഹരി. നിശ്ചിത അനുപാതത്തിലാണ് ബോണസ് ഓഹരി കൈമാറുന്നത്. വിശദാംശങ്ങൾ നോക്കാം.
എച്ച്ഡിഎഫ്‌സി എഎംസി
ഇന്ത്യയിലെ ഏറ്റവും വലിയ അസ്റ്റ് മാനേജ്‌മെന്റ് കമ്പനികളിൽ ഒന്നാണ് എച്ച്ഡിഎഫ്‌സി എഎംസി. എച്ച്ഡിഎഫ്‌സി ബാങ്കിന് കമ്പനിയിൽ 52.4 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്്. ഒക്ടോബർ 15 ന് ചേർന്ന കമ്പനിയുടെ ബോർഡ് യോഗമാണ് ബോണസ് ഓഹരിക്ക് അംഗീകാരം നൽകിയത്.
1:1 അനുപാതത്തിലാണ് എച്ച്ഡിഎഫ്‌സി എഎംസി ബോണസ് ഓഹരികൾ നൽകുന്നത്. അതായത് അഞ്ച് രൂപ മുഖവിലയുള്ള എച്ച്ഡിഎഫ്‌സി എഎംസിയുടെ ഒരു ഓഹരിക്ക് മറ്റൊരം ഓഹരി സൗജന്യമായി ലഭിക്കും. ഇതിനുള്ള റെക്കോർഡ് തിയതി നവംബർ 26 ആണ്. ഈ ദിവസം കമ്പനിയുട ഓഹരി ഉടമകളായിരിക്കുന്നവർക്ക് ബോണസ് ഓഹരി ലഭിക്കും.
കഴിഞ്ഞ മൂന്നു മാസങ്ങളിലായി ഏഴു ശതമാനം ഇടിവിലാണ് എച്ച്ഡിഎഫ്‌സി എഎംസി ഓഹരികൾ. ഒരു വർഷത്തിനിടെ 28 ശതമാനം നേട്ടം ഓഹരിയുണ്ടാക്കി.
കമ്പനിയുടെ ലാഭം 24.6 ശതമാനം വർധിച്ച് 718.43 കോടി രൂപയായി. വരുമാനം 15.8 ശതമാനം ഉയർന്ന് 1027.40 കോടിയിലെത്തി. എന്നാൽ ജൂൺ പാദത്തെ അപേക്ഷിച്ച് 3.9 ശതമാനത്തിന്റെ ഇടിവ് ലാഭത്തിലുണ്ടായി. വരുമാനം ആറു ശതമാനം ഉയർന്നു. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 14 ശതമാനം ഉയർന്ന് 8.72 ലക്ഷം കോടി രൂപയായി. ജൂൺപാദത്തേക്കാൾ രണ്ടു ശതമാനം വർധനവുണ്ടായി.
തൈറോകെയർ ടെക്‌നോളജീസ്
മുൻനിര ഡയഗ്നോസ്റ്റിക് കമ്പനിയാണ് തൈറോകെയർ ടെക്‌നോളജീസ്. മുംബൈയിലാണ് കമ്പനിയുടെ പ്രധാന ലാബ് സ്ഥിതി ചെയ്യുന്നത്.
2:1 അനുപാതത്തിലാണ് തൈറോകെയർ ടെക്‌നോളജീസ് ബോണസ് ഓഹരി നൽകുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് രണ്ട് ഓഹരികൾ വീതം ലഭിക്കും. അതായത് 100 ഓഹരികളുള്ള വ്യക്തിക്ക് 300 ഓഹരികളായി മാറും. നവംബർ 28 ആണ് ഇതിനുള്ള റെക്കോർഡ് തീയതി. ഡിസംബർ ഒന്നിന് ഓഹരികൾ അനുവദിക്കും. ഒരു വർഷത്തിനിടെ 58 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണിത്.
സെപ്റ്റംബർ പാദത്തിൽ മികച്ച മുന്നേറ്റമാണ് കമ്പനിയുടെ ലാഭത്തിലുണ്ടായത്. അറ്റാദായം 79 ശതമാനം ഉയർന്ന് 48 കോടി രൂപയായി. ഉയർന്ന ടെസ്റ്റ് വോളിയവും കാര്യക്ഷമത ഉയർന്നതുമാണ് നേട്ടത്തിന് പിന്നിൽ. വരുമാനം 22 ശതമാനം ഉയർന്ന് 216.5 കോടി രൂപയായി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എക്‌സ് ബോണസ് തീയതിക്ക് മുൻപ് ഓഹരി വാങ്ങുന്നവർക്കാണ് ബോണസ് ഓഹരിക്ക് അർഹതയുണ്ടാവുക.
കോർപ്പറേറ്റ് നടപടികൾക്ക് അർഹരായ നിക്ഷേപകരെ കണ്ടെത്താനുള്ളതാണ് റെക്കോർഡ് തീയതി. റെക്കോർഡ് തീയതിയിൽ ഓഹരി ഉടമകളായവർക്ക് ബോണസ് ഓഹരിക്ക് അർഹതയുണ്ടാകും.
ബോണസ് ഓഹരിക്ക് ശേഷം ഓഹരി വില നിശ്ചിത അനുപാതത്തിൽ കുറയുകയും ഓഹരികളുടെ എണ്ണം വർധിക്കുകയും ചെയ്യും. അതിനാൽ നിക്ഷേപ മൂല്യത്തിൽ കുറവുണ്ടാകുന്നില്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications