ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ എൻട്രി പോയിന്റും എക്സിറ്റ് പോയിന്റും പ്രധാനമാണ്. നേട്ടത്തിന്റെ കൊടുമുടിയിലെത്തിയ ശേഷം ഓഹരിയിൽ നിക്ഷേപം ആരംഭിച്ചാൽ ദീർഘകാലം നിക്ഷേപം ബ്ലോക്കായി കിടക്കാൻ സാധ്യതയുണ്ട്. നേട്ടം കണ്ട് ഓഹരിയിൽ ചാടി വീഴുന്നവർക്ക് കിട്ടുന്ന പണിയും ഇതാണ്. ഇവിടെ സാങ്കേതികവിശകലനം നിക്ഷേപം ആരംഭിക്കേണ്ട സമയത്തെ കൃത്യമായി അടയാളപ്പെടുത്തി നൽകും. അത്തരത്തിൽ ആർഎസ്ഐ ലെവൽ 30 തിന് താഴെ വ്യാപാരം നടക്കുന്ന ഉടൻ മുന്നേറ്റം പ്രതീക്ഷിക്കാവുന്ന രണ്ട് ഓഹരികളാണ് ചുവടെ.

എന്താണ് ആർഎസ്ഐ
ഓഹരികളുടെ സാങ്കേതിക വിശകലനത്തിന് ഉപയോഗിക്കുന്ന മൊമന്റം ഓസിലേറ്ററാണ് ആർഎസ്‌ഐ അഥവാ റിലേറ്റീവ് സ്‌ട്രേങ്ത് ഇൻഡക്‌സ്. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഓഹരി വില വർധവിന്റെയും കുറവിന്റെയും വേഗത മനസിലാക്കാൻ ഇത് സഹായിക്കും. പൂജ്യം മുതൽ 100 വരെയുള്ള സംഖ്യയാണ് ആർഎസ്‌ഐയെ സൂചിപ്പിക്കുന്നത്. ഓഹരിയിൽ തിരിച്ചുവരവിനോ ഇടിവിനോ സാധ്യതയുണ്ടെന്നാണ് ഇത് കാണിക്കുന്നത്.
ആർഎസ്‌ഐ 70 തിന് മുകളിലാണെങ്കിൽ ഓഹരി അമിതമായി വാങ്ങിയ നിലയിലാണ് (ഓവർ ബോട്ട്) എന്ന് മനസിലാക്കാം. ഇവിടെ ഓഹരി ഒരു തിരുത്തലിന്റെ സാധ്യത കാണിക്കുന്നു. ആർഎസ്‌ഐ 30 തിന് താഴെയാണെങ്കിൽ അമിതമായി വിറ്റ സാഹചര്യമാണ്. ഓഹരിയുടെ തിരിച്ചുവരവിന്റെ സാധ്യത പറയുന്നു. ഹ്രസ്വകാലത്തെ ഓഹരിയുടെ ചലനങ്ങളെ അടിസ്ഥാനമാക്കി ഓഹരിയിൽ എൻട്രിയെടുക്കാനും വിറ്റൊഴിവാക്കാനും ആർഎസ്‌ഐ സഹായിക്കും.
എൻസിസി ലിമിറ്റഡ്
1978 ൽ ആരംഭിച്ച ഇന്ത്യയിലെ മുൻനിര കൺസ്ട്രക്ഷൻ കമ്പനിയാണ് എൻസിസി ലിമിറ്റഡ്. കെട്ടിട നിർമാണം, ഗതാഗതം, വൈദ്യുതി, ജലസേചനം, റെയിൽവെ അടിസ്ഥാന സൗകര്യ പദ്ധതികളിൽ എൻസിസി ലിമിറ്റഡ് പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തൊട്ടാകെ കമ്പനി പ്രവർത്തനങ്ങളുണ്ട്.
11,031 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി, വെള്ളിയാഴ്ചയിലെ ക്ലോസിങ് പ്രകാരം 20.14 ആണ് ആർഎസ്‌ഐ. അതായത്, ഓഹരി ഓവർസോൾഡ് അവസ്ഥയിലാണ്. ഓഹരി വിലയിൽ തിരിച്ചു വരവിനുള്ള സാധ്യത കാണുന്നു. ഈ വർഷം ഇതുവരെ കനത്ത ഇടിവാണ് ഓഹരിയിലുണ്ടായത്, 37.85 ശതമാനം. 326 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. ഒരു വർഷത്തിനടയിലെ താഴ്ന്ന നിലവാരം, 170.05 രൂപയാണ്.
സരിഗമ ഇന്ത്യ
രാജ്യത്തെ ഏറ്റവും പഴക്കമുള്ള മ്യൂസിക് ലേബൽ കമ്പനികളിലൊന്നാണ് സരിഗമ ഇന്ത്യ. 1902-ൽ ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ എന്ന പേരിലായിരുന്നു തുടക്കം. നിലവിൽ ആർപി-സഞ്ജീവ് ഗോയങ്കെ ഗ്രൂപ്പാണ് സരിഗമ ഇന്ത്യ ലിമിറ്റഡ് നടത്തുന്നത്. ഊർജം, വൈദ്യുതി, കാർബൺ ബ്ലാക്ക് ഉത്പാദനം, റീടെയിൽ, ഐടി, എഫ്എംസിജി, മീഡിയ, വിനോദം, കാർഷികം എന്നീ മേഖലകളിലെല്ലാം ആർപി-സഞ്ജീവ് ഗോയങ്കെ ഗ്രൂപ്പിന് ബിസിനസുണ്ട്.
വെള്ളിയാഴ്ചയിലെ ക്ലോസിങ് വിലയായ 376.60 രൂപ പ്രകാരം ഓഹരിയുടെ ആർഎസ്ഐ 18.83 ആണ്. അതായത് ഓഹരി ഓവർ സോൾഡ് സോണിലേക്ക് പ്രവേശിച്ചു എന്നു ചുരുക്കം. 7261 കോടി രൂപയാണ് ഓഹരിയുടെ വിപണി മൂല്യം. ഈ വർഷം ഇതുവരെ 23.18 ശതമാനത്തിന്റെ ഇടിവാണ് ഓഹരിയിലുണ്ടായിരുന്നത്. ആറുമാസത്തിനിടെ മാത്രം നഷ്ടം, 33.47 ശതമാനം. 52 മാസത്തിനിടെ 603.80 രൂപ വരെ എത്തിയ ഓഹരി നിലവിൽ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിന് അടുത്താണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
