കോവിഡ് -19 സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും ഉണ്ടാക്കിയ മാന്ദ്യം മറികടക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ജനങ്ങളിലേക്ക് പണം എത്തിച്ചു പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാരിന്റെ ശ്രമം. സാമ്പത്തിക പാക്കേജിലെ പ്രധാന വിവരങ്ങൾ ഇതാ..
സൌജന്യ ഭക്ഷ്യധാന്യങ്ങൾ
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്നും ബജറ്റിൽ പ്രഖ്യാപിച്ച 1000 ഭക്ഷണശാലകളിലൂടെ കുറഞ്ഞ നിരക്കില്‍ ഊണ് നല്കുന്ന പദ്ധതി വേഗത്തില്‍ ആരംഭിക്കുമെന്നും സാമ്പത്തിക പാക്കേജിൽ വ്യക്തമാക്കി. 25 രൂപയ്ക്ക് ഊണ് എന്നത് 20 രൂപയായും കുറച്ചു.
പെൻഷനുകൾ
ഏപ്രില്‍ മാസത്തേതടക്കം രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഈ മാസം തന്നെ സർക്കാർ നൽകും. ഇതിനായി 1,320 കോടി രൂപ ചെലവഴിക്കും. പെന്ഷന് ഇല്ലാത്ത ബിപിഎല്‍ - അന്ത്യോദയ വിഭാഗത്തില്‍ പെട്ട അര്‍ഹരായവര്‍ക്ക് 1000 രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായ്പ
500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. രണ്ട് മാസത്തിനുളളില്‍ കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപയുടെ വായ്പ വിതരണം ചെയ്യും. ഇതു കൂടാതെ രണ്ട് മാസത്തിനുളളില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന രണ്ടായിരം കോടി രൂപയുടെ തൊഴില്‍ ദിനങ്ങളും നൽകും. സര്‍ക്കാര്‍ നല്‍കേണ്ട എല്ലാ കുടിശിക തുകകളും ഏപ്രില്‍ മാസത്തോടെ തീര്‍ക്കുമെന്നും ഇതിനായി 14,000 കോടി രൂപ ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാക്കേജിലെ മറ്റ് ഇളവുകൾ
- ഓട്ടോ, ടാക്സി, ഫിറ്റ്നസ് ചാര്‍ജിന് ഇളവ്
- ബസ് (സ്റ്റേജ് കാരിയര്‍, കോണ്‍ട്രാക്ട് കാരിയര്‍) വാഹനങ്ങള്‍ക്ക് ടാക്സില്‍ ഇളവ്
- വൈദ്യുതി- വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ അടയ്ക്കാന്‍ ഒരുമാസത്തെ സാവകാശം
- സിനിമാ തിയറ്ററുകള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ടാക്സ് ഇളവ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
