തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ ലോകം മുഴുവന്‍ വലിയ തൊഴില്‍ നഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയാണ് അത് ഏറ്റവും അധികം നേരിടുന്ന രാജ്യങ്ങളില്‍ ഒന്ന്. എന്നാല്‍ ഈ കൊവിഡ് കാലത്തും കേരളത്തില്‍ ഐടി മേഖല മുന്നോട്ടാണ്. കൊവിഡ് ലോക്ക് ഡൗണിന് ശേഷം മാത്രം കേരളത്തില്‍ പുതിയതായി എത്തിയത് അഞ്ച് ഐടി കമ്പനികള്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തൊഴില്‍ അവസരങ്ങളും കൂട്ടും.
തിനിടെയാണ് ടെക്നോ പാര്‍ക്കിലെ അഞ്ച് കമ്പനികള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനായി സര്‍ക്കാരില്‍ നിന്ന് സ്ഥലം ആവശ്യപ്പെട്ടിട്ടുള്ളത്. 100 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ടെക്നോസിറ്റിയിലെ രണ്ട് ലക്ഷം ചതുരശ്ര അടിയിലുള്ള കെട്ടിടം ഡിസംബറോടെ പ്രവര്‍ത്തന സജ്ജമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഒരുക്കുന്നത്. ഇത് കൂടാതെയാണ് കൊരട്ടിയിലെ ഇന്‍ഫോ പാര്‍ക്കും ഐബിഎസ്സിന്റെ ഐടി കാമ്പസും. ഇത് രണ്ടും അടുത്ത വര്‍ഷ പ്രാവര്‍ത്തികമാകും.

ടെക്നോപാര്‍ക്കിലെ ടോറസ് ഗ്രൂപ്പിന്റെ ഐടി കെട്ടിടം, ഇന്‍ഫോപാര്‍ക്കിലെ ബ്രിഗേഡ് കാര്‍ണിവല്‍ തുടങ്ങി അസംഖ്യം പദ്ധതികള്‍ വേറേയും ഉണ്ട്. ടെക്നോപാര്തക്കില് വിന്‍വിഷ് കമ്പനി ഒരു ഏക്കര്‍ സ്ഥലത്ത് നൂറ് കോടി ചെലവിട്ട് ഐടി ക്യാമ്പസ്സും നിര്‍മിക്കുന്നുണ്ട്.
നൂറ് ദിവസത്തിനുള്ളില്‍ കേരളത്തില്‍ ഐടി മേഖലയില്‍ ആയിരത്തി അഞ്ഞൂറോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഫോപാര്‍ക്കില്‍ ആയിരം പേര്‍ക്കും ടെക്നോപാര്‍ക്കില്‍ അഞ്ഞൂറ് പേര്‍ക്കും സൈബര്‍ പാര്‍ക്കില്‍ 125 പേര്‍ക്കും പുതിയതായി തൊഴില്‍ ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications