വിപണി: സ്‌പെയിനും ചൈനയും വില്ലനായി

വിപണി: സ്‌പെയിനും ചൈനയും വില്ലനായി
മുംബൈ: ചൈനയിലെ സാമ്പത്തിക പ്രശ്‌നങ്ങളും യൂറോപ്പിനെ വേട്ടയാടുന്ന കടക്കെണിയും ഫ്യൂച്ചര്‍/ഓപ്ഷന്‍ അവധി ദിവസം അടുത്തതും ഇന്ത്യന്‍ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സ് 126.43 പോയിന്റ് താഴേക്കിറങ്ങി 16312.15ലും നിഫ്റ്റി 39.35 പോയിന്റ് ഇടിഞ്ഞ് 4950.75ലും വില്‍പ്പന അവസാനിപ്പിച്ചു.

സ്‌പെയിന്‍ ബാങ്കിങ് മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ യൂറോപ്പിനെ ആകെ ബാധിച്ചിട്ടുണ്ട്. യൂറോ 23 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വിനിമയം നടക്കുന്നത്. രൂപയുടെ മൂല്യം തുടര്‍ച്ചയായ മൂന്നാം ദിവസവും താഴേക്കിറങ്ങുന്നതും ജിഡിപി നിരക്കിനെ കുറിച്ചുള്ള ആശങ്കയും വിപണിയെ സ്വാധീനിച്ചു.

ടാറ്റാ മോട്ടോര്‍സിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 11.80 ശതമാനത്തോളം താഴേക്കിറങ്ങിയ ഓഹരി 243.35ലാണ് ക്ലോസ് ചെയ്തത്. ഹാവെല്‍സ് ഇന്ത്യ, യൂനിടെക്, യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ് ഓഹരികള്‍ക്ക് ആറു ശതമാനത്തോളം നഷ്ടം നേരിട്ടു.

കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, ടെക് മഹീന്ദ്ര ലിമിറ്റഡ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ്, അംബുജ സിമന്റ്‌സ് ലിമിറ്റഡ്, സണ്‍ ഫാര്‍മ ഓഹരികള്‍ തകര്‍ച്ചക്കിടയിലും നേട്ടമുണ്ടാക്കി.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X