നിഫ്റ്റി 4850ല്‍ താഴെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

നിഫ്റ്റി 4850ല്‍ താഴെ
മുംബൈ: ഏഷ്യ, യൂറോപ്പ് വിപണികളില്‍ അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും താഴേക്കിറങ്ങി. ജിഡിപി നിരക്കിലും കയറ്റുമതിയിലും ഉണ്ടായ കുറവും വര്‍ധിച്ചുവരുന്ന ധനക്കമ്മിയുമായി ബന്ധപ്പെട്ട ആശങ്കകളും ഇതോടൊപ്പം ചേര്‍ന്നതോടെ തകര്‍ച്ചയുടെ ആക്കം കൂടി.

മുംബൈ ഓഹരി സൂചിക 253.37 പോയിന്റ് താഴേക്കിറങ്ങി 15965.16ലേക്കും ദേശീയ സൂചിക 82.65 പോയിന്റ് കുറഞ്ഞ് 4841.60ലേക്കും കൂപ്പുകുത്തി. മണ്‍സൂണ്‍ ഇന്ത്യയിലെത്താന്‍ വൈകുമെന്ന റിപ്പോര്‍ട്ടുകളും വിപണിയെ പ്രതികൂലമായി ബാധിച്ചുവെന്ന് വേണം വിലയിരുത്താന്‍.

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, പാന്റലൂണ്‍ റീട്ടെയില്‍, ജെഎസ്ഡബ്ല്യു എനര്‍ജി ലിമിറ്റഡ്, ഏഷ്യന്‍ പെയിന്റ്‌സ്, അപ്പോളോ ടയേഴ്‌സ് എന്നീ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. ബ്രെന്റ് ക്രൂഡിലുണ്ടായ വിലയിടിവ് എണ്ണ വിതരണ കമ്പനികളുടെ ഓഹരി വില ഉയര്‍ത്തി.

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, ഗുജറാത്ത് ഗ്യാസ് കോ, നെയ്‌വേലി ലിഗ്നൈറ്റ്, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്, പെട്രോനെറ്റ് എല്‍എന്‍ജി കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കി. ഇന്ദ്രപ്രസ്ഥ ഒറ്റ ദിവസം കൊണ്ട് 55.60 പോയിന്റാണ് മുന്നേറിയത്.

English summary

Nifty, Sheds, 80 Points, Close, Below, 4850, സെന്‍സെക്‌സ്, നിഫ്റ്റി, ബിഎസ്ഇ, എന്‍എസ്ഇ, ഓഹരി

The Sensex was down 1.4% and Nifty lost 1.6% over the week. The CNX Midcap index was down 2% while the Bank Nifty also closed with 2% loss.
Story first published: Friday, June 1, 2012, 16:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X