മണ്‍സൂണ്‍ വിപണിയെ രക്ഷിച്ചു

മണ്‍സൂണ്‍ വിപണിയെ രക്ഷിച്ചു
മുംബൈ: മൂന്നു ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി നേരിയ ലാഭത്തില്‍ ക്ലോസ് ചെയ്തു. ഇന്ത്യന്‍ മണ്‍സൂണ്‍ രണ്ടു ദിവസത്തിനുള്ളില്‍ കേരളതീരത്തെത്തുമെന്ന വാര്‍ത്തകള്‍ വിപണിക്ക് അനുഗ്രഹമായി.

ആഗോളവിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവും പണപ്പെരുപ്പ നിരക്ക് ചെറിയ തോതില്‍ താഴേക്കിറങ്ങിയതും റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കി. സെന്‍സെക്‌സ് 23.24 പോയിന്റ് വര്‍ധിച്ച് 15988.40ലും നിഫ്റ്റി 6.55 പോയിന്റ് കൂടി 4848.15ലും വില്‍പ്പന അവസാനിപ്പിച്ചു.

പാന്റലൂണ്‍ റീട്ടെയില്‍, ഹെക്‌സാവെയര്‍ ടെക്‌നോളജീസ്, മണപ്പുറം ഫിനാന്‍സ്, ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ജയപ്രകാശ് അസോസിയേറ്റ് ഓഹരികള്‍ അഞ്ചു ശതമാനത്തോളം മുന്നേറി.

ബ്ലുചിപ്പ് ഓഹരികളില്‍ ലാര്‍സണ്‍ ടര്‍ബോ മികച്ച മുന്നേറ്റമാണ് നടത്തിയത്. 3.43 ശതമാനം നേട്ടത്തോടെ 1173.40ലാണ് ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 8.95 പോയിന്റ് നേട്ടത്തോടെ 692.65ലെത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 0.99 ശതമാനം നേട്ടമുണ്ടാക്കി.

ആഗോളവിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന കുറവ് ഇന്ത്യന്‍ വിതരണ കമ്പനികളെ പ്രതികൂലമായി ബാധിച്ചു. ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്, പെട്രോനെറ്റ് എല്‍എന്‍ജി, നെയ്‌വേലി ലിഗ്നൈറ്റ്, ഇന്ദ്രപ്രസ്ഥാ ഗ്യാസ് ലിമിറ്റഡ് ഓഹരികള്‍ക്ക് കാര്യമായ തിരിച്ചടിയേറ്റു. ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ് ലിമിറ്റഡിനും നല്ല ദിവസമായിരുന്നില്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X