രൂപയും യൂറോയും വലയ്ക്കുന്നു

മുംബൈ: 16138.29 വരെ ഉയര്‍ന്ന സെന്‍സെക്സ് 16020.64ലേക്ക് കൂപ്പ് കുത്തി വെറും 32.24 പോയിന്റിന്റെ നേട്ടത്തോടെ ക്ലോസ് ചെയതപ്പോള്‍ നിഫ്റ്റി 15.15 പോയിന്റ് ഉയര്‍ന്ന് 4863.30ല്‍ വില്‍പ്പന അവസാനിപ്പിച്ചു. ഒരു സമയത്ത് ദേശീയ ഓഹരി സൂചിക 4898 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.

രൂപയുടെ വിലയിലുണ്ടായ ചാഞ്ചാട്ടവും യൂറോപ്യന്‍ യൂനിയന്‍ പ്രതിസന്ധിയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. എല്‍ ആന്‍ഡ് ടിയും റിലയന്‍സും എസ്ബിഐയും പിടിച്ചുനിന്നതാണ് വിപണിയെ നഷ്ടത്തിലെത്താതെ പിടിച്ചുനിര്‍ത്തിയത്.

എല്‍ ആന്‍ഡ് ടി, ഗ്രാസിം ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, കെയ്ന്‍ ഇന്ത്യ ലിമിറ്റഡ്, ഐഡിഎഫ്സി ഓഹരികള്‍ രണ്ടു മുതല്‍ മൂന്നു ശതമാനം വരെ നേട്ടമുണ്ടാക്കി. ടാറ്റാ മോട്ടോര്‍സ്, അംബുജാ സിമന്റ്സ് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, സീമെന്‍സ് ലിമിറ്റഡ്, ഐടിസി ലിമിറ്റഡ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്.

ജിഏഴ് അംഗരാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച നടക്കുന്നതിനാല്‍ യൂറോപ്യന്‍ വിപണിയിലെ നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് നീങ്ങിയത്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ 20 പൈസയുടെ കുറവുണ്ടായി. 55.85ലാണ് രൂപ ക്ലോസ് ചെയ്തത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

Click it and Unblock the Notifications