സ്റ്റെര്‍ലൈറ്റും എച്ച്ഡിഎഫ്സിയും തിളങ്ങി

മുംബൈ: വളരെ നാളുകള്‍ക്കു ശേഷമാണ് ഓഹരി വിപണിയില്‍ ഇത്തരമൊരു വ്യാപാരം നടന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ വിപണിയില്‍ പച്ചക്കത്തിയ ദിവസമായിരുന്നു വ്യാഴാഴ്ച. സെന്‍സെക്സ് 194.75 പോയിന്റ് നേട്ടത്തോടെ 16649.05ലും നിഫ്റ്റി 52.55 പോയിന്റ് ലാഭത്തില്‍ 5049.65ലും ക്ലോസ് ചെയ്തു.

ആഗോളവിപണിയിലെ അനുകൂല കാലാവസ്ഥയ്ക്കൊപ്പം അടിസ്ഥാന നിരക്കുകളില്‍ കുറവ് വരുത്തുമെന്ന വാര്‍ത്തകള്‍ കൂടി ചേര്‍ന്നതോടെയാണ് കാളക്കൂറ്റന്മാര് ദലാല്‍ സ്ട്രീറ്റില്‍ വീണ്ടും സജീവമായത്. സാമ്പത്തിക ഉദാരവത്കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്നു.

വിപണിയിലെ മുന്നേറ്റം ഒരേ ക്രമത്തിലായിരുന്നുവെന്നത് പ്രതീക്ഷ നല്കുന്നു. സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, ജയപ്രകാശ് അസോസിയേറ്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ ഓഹരികള്‍ മൂന്നു മുതല്‍ നാലു ശതമാനം വരെ മുന്നോട്ടുകയറി.

വിപ്രോ ലിമിറ്റഡ് 2.39 ശതമാനം ഇടിഞ്ഞതാണ് വിപണിയില്‍ എടുത്തുപറയാവുന്ന ഒരു തിരിച്ചടി. ഗെയ്ല് ഇന്ത്യ, പവര്‍ ഗ്രിഡ്, റാന്‍ബാക്സി ലാബ്, അംബുജ സിമന്റ് ഓഹരികള്‍ ഒരു ശതമാനം മുതല്‍ രണ്ടു ശതമാനം വരെ താഴോട്ടിറങ്ങി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8.40 പോയിന്റും 6.60 പോയിന്റും ടാറ്റാ സ്റ്റീല്‍ 1.95 പോയിന്റും മുന്നോട്ടുകയറി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

Click it and Unblock the Notifications