മുന്നറിയിപ്പ് വിപണിക്ക് വിനയായി

മുന്നറിയിപ്പ് വിപണിക്ക് വിനയായി
Lupin: Quotes, News
BSE 2029.00BSE Quote13 (-0.64%)
NSE 2031.20NSE Quote1 (0.05%)
Voltas: Quotes, News
BSE 1054.00BSE Quote16.7 (-1.58%)
NSE 1053.20NSE Quote16.8 (-1.60%)
INR
മുംബൈ: അഞ്ചു ദിവസമായി വിപണിയിലുണ്ടായിരുന്ന മുന്നേറ്റത്തിന് അവസാനമായി. ഇന്ത്യയുടെ സാമ്പത്തിക അടിത്തറയില്‍ വിള്ളല്‍ വീണുകൊണ്ടിരിക്കുന്നുവെന്ന അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡാര്‍ഡ് ആന്റ് പുവറിന്റെ മുന്നറിപ്പാണ് സെന്‍സെക്‌സിനും നിഫ്റ്റിക്കും തിരിച്ചടിയായത്. നിക്ഷേപകര്‍ക്കായി ഏജന്‍സി തയ്യാറാക്കിയ ഗ്രേഡിങില്‍ ഇന്ത്യ പിറകോട്ടുപോകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

മുംബൈ ഓഹരി സൂചിക 50.86 പോയിന്റും ദേശീയ ഓഹരി സൂചിക 14.25 പോയിന്റും താഴേക്കിറങ്ങി യഥാക്രമം 16668.01ലും 5054.10ലും ക്ലോസ് ചെയ്തു. ലൂപ്പിന്‍ ലിമിറ്റഡ്, സണ്‍ടിവി നെറ്റ്‌വര്‍ക്‌സ്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഹാവെല്‍സ് ഇന്ത്യ, മാരികോ ലിമിറ്റഡ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്.

അതേ സമയം തകര്‍ച്ചക്കിടയിലും വോള്‍ട്ടാസ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, സിന്‍ഡിക്കേറ്റ് ബാങ്ക്, ലാന്‍കോ ഇന്‍ഫ്രാടെക് ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ് ഓഹരികള്‍ നേട്ടമുണ്ടാക്കി. ദിവസത്തിന്റെ അധികസമയവും നേട്ടത്തില്‍ വില്‍പ്പന നടത്തിയ വിപണി അവസാന മണിക്കൂറിലെ സമ്മര്‍ദ്ദത്തിലാണ് താഴേക്കിറങ്ങിയത്.

അതേ സമയം വളര്‍ച്ചാനിരക്കിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. ക്രൂഡ് വില വര്‍ധിച്ചതും ഗോള്‍ഡിന്റെ ഇറക്കുമതി കുറഞ്ഞതും ധനകമ്മി കുറയ്ക്കുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X