റേറ്റ് കട്ട് പ്രതീക്ഷകളില്‍ വിപണി മുന്നേറി

റേറ്റ് കട്ട് പ്രതീക്ഷ, വിപണി മുന്നേറി
UCO Bank: Quotes, News
BSE 23.04BSE Quote0.29 (-1.26%)
NSE 22.93NSE Quote0.35 (-1.53%)
INR
മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല റിപ്പോര്‍ട്ടുകളും വ്യാവസായ വളര്‍ച്ചാനിരക്കിലുണ്ടായ കുറവും താഴേക്ക് പിടിച്ചുവലിക്കുമെന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നെങ്കിലും റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ അര പോയിന്റോളം കുറവ് വരുത്തുമെന്ന സൂചനകള്‍ ശക്തമായത് വിപണിക്ക് അനുഗ്രഹമായി. സെന്‍സെക്‌സ് 194.79 പോയിന്റ് വര്‍ധിച്ച് 16862.80ലും നിഫ്റ്റി 61.80 കൂടി 5115.90ലും ക്ലോസ് ചെയ്തു.

പണപ്പെരുപ്പ നിരക്കില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ലെങ്കിലും വ്യവസായിക വളര്‍ച്ചാനിരക്കിനെ മുന്നോട്ട് നയിക്കാന്‍ ചില കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരുമെന്ന രീതിയില്‍ കേന്ദ്രബാങ്കിനു മുകളില്‍ സമ്മര്‍ദ്ദം ശക്തമാവുകയാണ്. റിപ്പോ നിരക്കുകള്‍ക്കൊപ്പം കരുതല്‍ ധനാനുപാതത്തിലും കുറവ് വരുത്തണമെന്ന് പൊതുമേഖലാ ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താനിടയുണ്ടെന്ന കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത് പൊതുമേഖലാ ബാങ്കുകള്‍ക്കാണ് നേട്ടമായത്. യുകോ ബാങ്ക് 6.15 ശതമാനവും അലഹബാദ് ബാങ്ക് 4.90 ശതമാനവും നേട്ടമുണ്ടാക്കി. അംബുജാ സിമന്റ്‌സ് ലിമിറ്റഡ്, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, പാന്റലൂണ്‍ റീട്ടെയില്‍ കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നു.

അതേ സമയം മരുന്നു കമ്പനികളായ ഗ്ലാക്‌സോ, ലൂപിന്‍ കമ്പനികള്‍ക്ക് ചെറിയതോതില്‍ തിരിച്ചടിയേറ്റു. കൊറമണ്ടല്‍ ഇന്റര്‍നാഷണല്‍, സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ്, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഹരികളും താഴേക്കിറങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X