വിപണിയില്‍ ചെറിയ ഓളങ്ങള്‍ മാത്രം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ചെറിയ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വ്യക്തമായ നേട്ടങ്ങളുണ്ടാക്കാതെ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 36.83 പോയിന്റ് വര്‍ധിച്ച് 16896.63ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 16.70 ഉയര്‍ന്ന് 5120.55ലും വില്‍പ്പന അവസാനിപ്പിച്ചു.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക തീരുമാനങ്ങള്‍ പുറത്തുവരാനുള്ളതിനാല്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു ഏഷ്യന്‍ വിപണികളെല്ലാം വില്‍പ്പന തുടങ്ങിയത്. എന്നാല്‍ യൂറോപ്യന്‍ വിപണി തുറന്നതോടെ അതിന്റെ പ്രതിഫലനം ഏഷ്യന്‍ മാര്‍ക്കറ്റുകളിലും പ്രകടമായി. ഡാക്സ് 3.66 പോയിന്റ് നേട്ടത്തിലും സിഎസി 40 13.82 പോയിന്റ് നഷ്ടത്തിലുമാണ് വില്‍പ്പന തുടരുന്നത്.

അസ്ട്രാസെനെക ഫാര്‍മ, സെഞ്ച്വറി ടെക്സ്റ്റൈല്‍സ്, ഹെക്സാവെയര്‍ ടെക്നോളജീസ്, മണപ്പുറം ഫിനാന്‍സ്, ഹിന്ദ് സിങ്ക് ഓഹരികള്‍ അഞ്ചു ശതമാനത്തോളം നേട്ടമുണ്ടാക്കി. 21.95ല്‍ വില്‍പ്പന തുടങ്ങിയ മണപ്പുറം 24.15വരെ ഉയര്‍ന്നതിനുശേഷം 22.95ലേക്ക് ഇറങ്ങുകയായിരുന്നു.

ഇന്ത്യന്‍ ബാങ്കിങ് സ്ഥാപനങ്ങളുടെ വളര്‍ച്ചാ അനുമാനം താഴ്ത്താനുള്ള പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച്ചിന്റെ നീക്കവും വിപണിയെ സ്വാധീനിച്ചു. ബാങ്കിങ് മേഖലയ്ക്ക് കാര്യമായി തിളങ്ങാന്‍ കഴിയാത്തതാണ് വിപണിയുടെ മന്ദിപ്പിനു കാരണമായത്.

ടാറ്റാ കണ്‍സള്‍ട്ടന്‍സി, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഗ്ലെന്മാര്ക് ഫാര്‍മ, മദേഴ്സണ്സുമി സിസ്റ്റംസ്, ഡിഎല്‍എഫ് ലിമിറ്റഡ് ഓഹരികള്‍ ചെറിയ തോതിലെങ്കിലും താഴോട്ടിറങ്ങി. ചെറുകിട നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരിയായ ടാറ്റാ സ്റ്റീല്‍ 6.65 പോയിന്റ് നേട്ടമുണ്ടാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

Click it and Unblock the Notifications