സെന്‍സെക്സും നിഫ്റ്റിയും കത്തിക്കയറി

ആഗോളവിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയും കത്തികയറി ദിവസമായിരുന്നു വെള്ളിയാഴ്ച. കാളക്കൂറ്റന്മാര് പിടിമുറുക്കിയ സെന്‍സെക്സ് 439.22 പോയിന്റും നിഫ്റ്റി 129.75 പോയിന്റും മുന്നോട്ടുകയറി.

വിപണി എന്തുകൊണ്ട് മുന്നേറി?

ശുഭവാര്‍ത്തകള്‍ തന്നെയാണ് വിപണിയെ മുന്നോട്ടു നയിച്ചത്.
1 താറുമാറായി കിടക്കുന്ന ബാങ്കിങ് മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ യൂറോപ്യന്‍ ഉച്ചകോടിയില്‍ മാര്‍ഗ്ഗരേഖ തയ്യാറായത്. ഇതു പ്രകാരം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കുകള്‍ക്ക് റെസ്ക്യു ഫണ്ടില്‍ നിന്നു സഹായം ലഭിക്കും.

2 നികുതി ചോര്‍ച്ച തടയുന്നതിനുവേണ്ടി മുന്നോട്ടുവെച്ച ജനറല്‍ ആന്റി ടാക്സ് അവോയ്ഡന്‍സ് റൂള്‍സ്(ഗാര്) ഉടന്‍ നടപ്പാക്കില്ലെന്ന് ധനകാര്യമന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രധാനമന്ത്രി വ്യക്തമാക്കിയത്. വിദേശനിക്ഷേപസ്ഥാപനങ്ങളിലൂടെയും പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളിലൂടെയും ഓഹരികളിലെത്തുന്ന പണത്തെ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് ഗാര് നടപ്പാക്കന്‍ തീരുമാനിച്ചത്. ഇതിനെതിരേ വിദേശ,ആഭ്യന്തര നിക്ഷേപകരില്‍ നിന്നും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കൂടാതെ നിലവിലുള്ള രീതിയിലായിരിക്കില്ല ഗാര് നടപ്പാക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

3 ഇന്ത്യ കണ്ടതില്‍ വച്ചേറ്റവും മികച്ച ധനകാര്യമന്ത്രിമാരിലൊരാളായി പരിഗണിക്കുന്ന മന്‍മോഹന്‍സിങ് തന്റെ പ്രിയപ്പെട്ട തട്ടകത്തിലേക്ക് തിരിച്ചെത്തിയത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

നേട്ടമുണ്ടാക്കിയ ഓഹരികള്‍

ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍(9.11 ശതമാനം)
ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍(8.74 ശതമാനം)
ലാന്‍കോ ഇന്‍ഫ്രാടെക്(7.40 ശതമാനം)
ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്(7.01 ശതമാനം)
ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്(5.98 ശതമാനം)

നഷ്ടത്തിലെത്തിയ കമ്പനികള്‍

കെയ്ന്‍ ഇന്ത്യ(6.11 ശതമാനം)
മുത്തൂറ്റ് ഫിനാന്‍സ്(2.91 ശതമാനം)
മദര്സണ്സുമിസിസ്റ്റംസ്(2.83 ശതമാനം)
മണപ്പുറം ഫിനാന്‍സ്(2.34 ശതമാനം)
ഗുജറാത്ത് മിനറല്‍ ഡെവലപ്പ്മെന്റ്(.96 ശതമാനം)

അടുത്ത ആഴ്ച എന്തു സംഭവിക്കും?

വരുന്ന ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 20 മുതല്‍ 40 ശതമാനം വരെ ലാഭം ലഭിക്കുമെന്നാണ് മോര്ഗന് സ്റ്റാന്‍ലി പോലുള്ള ധനകാര്യസ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

Click it and Unblock the Notifications