സെന്‍സെക്സും നിഫ്റ്റിയും കുതിച്ചു

മുംബൈ: സാധാരണ നിക്ഷേപകരും വിദേശ സ്ഥാപനങ്ങളും ലോങ് പൊസിഷനുകള്‍ക്ക് ശ്രമിക്കാന്‍ തുടങ്ങിയതോടെ ഓഹരി വിപണിയില്‍ പുത്തന്‍ ഉണര്‍വ്. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളും ഈ കുതിപ്പിന്റെ വേഗത കൂട്ടി.

ദിശയറിയാത്ത വിപണിയില്‍ ഷോര്‍ട്ട് ചെയ്യുകയോ ഷോര്‍ട്ട് ടേം വാങ്ങലുകള്‍ നടത്തുകയോ മാത്രം ചെയ്തിരുന്നവര്‍ ദീര്ഘവീക്ഷത്തോടെ ഓഹരികള്‍ വാങ്ങികൂട്ടാന്‍ ശ്രമിക്കുന്നത് ശുഭസൂചനയായാണ് പരിഗണിക്കേണ്ടത്.

റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ്, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഇഐഎച്ച് ലിമിറ്റഡ്, വോള്‍ട്ടാസ് ലിമിറ്റഡ്, എച്ച്ഡിഐഎല്‍ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.

മുന്നേറ്റത്തിനിടയിലും പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, കാഡിലാ ഹെല്‍ത്ത് കെയര്‍, യുനൈറ്റഡ് സ്പിരിറ്റ്സ്, പിപ്വാവ് ഡിഫന്‍സ്, സീ എന്റര്ടെയ്ന്മെന്റ് ഓഹരികള്‍ നേരിയ നഷ്ടത്തില്‍ വില്‍പ്പന അവസാനിപ്പിച്ചു.

കേരളത്തില്‍ നിന്നുള്ള മണപ്പുറം ചൊവ്വാഴ്ചയും കുതിപ്പ് തുടര്‍ന്നു. 3.67 ശതമാനം നേട്ടത്തോടെ 33.90ലാണ് ക്ലോസ് ചെയ്തത്. 20 ദിവസം മുമ്പ് 21 രൂപ മാത്രം വിലയുണ്ടായിരുന്ന ഓഹരിയാണിത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

Click it and Unblock the Notifications