ഇന്‍ഫോസിസും ജിന്‍ഡാലും ഇടിഞ്ഞു

മുംബൈ: രാഷ്ട്രീയ സമവായത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ കേന്ദ്രസര്‍ക്കാറിന് പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകാനാവില്ലെന്ന വെളിപ്പെടുത്തല്‍ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. മറ്റു ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള പ്രതികരണവും ആശാവഹമായിരുന്നില്ല. സെന്‍സെക്സ് 72.03 പോയിന്റ് താഴേക്കിറങ്ങി 16846.05ലും നിഫ്റ്റി 18.60 ഇടിഞ്ഞ് 5109.60ലും ക്ലോസ് ചെയ്തു.

വര്‍ധിപ്പിച്ച പെട്രോള്‍വില കുറയ്ക്കണമെന്നും ഡീസലിന് വില വര്‍ധിപ്പിക്കരുതെന്നും യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഐടികമ്പനികളിലൊന്നായ ഇന്‍ഫോസിസ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഉയരമായ 2150 തൊട്ടതും നിക്ഷേപകരെ സ്വാധീനിച്ചു. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് 4.33 ശതമാനത്തോളം താഴേക്കിറങ്ങി 396.75ലാണ് വില്‍പ്പന അവസാനിപ്പിച്ചത്. ടാറ്റാ സ്റ്റീല്‍ പത്ത് പോയിന്റോളം താഴ്ന്ന് 387.45ലാണ് ക്ലോസ് ചെയ്തത്.

ശതമാനകണക്കുനോക്കുകയാണെങ്കില് യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ്, എച്ച്സിഎല്‍ ടെക്നോളജീസ്, ശ്രീ സിമന്റ്, സീ എന്റര്‍പ്രൈസസ്, ഹെക്സാവെയര്‍ ടെക്നോളജീസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ലാന്‍കോ ഇന്‍ഫ്രാടെക്, ടോറന്റ് പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, ഇന്ത്യാബുള്‍സ് ഫിന്‍സര്‍വീസ്, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

Click it and Unblock the Notifications