വരള്‍ച്ച വിപണിയിലേക്ക് വ്യാപിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

വരള്‍ച്ച വിപണിയിലേക്ക് വ്യാപിച്ചു
മുംബൈ: തകര്‍ച്ചയോടെ തുടങ്ങിയ വിപണി യൂറോപ്യന്‍ വിപണിയുടെ കരുത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. കടക്കെണിയില്‍ നിന്നു രക്ഷനേടാന്‍ പുതിയ പാക്കേജുകള്‍ മുന്നോട്ടുവെയ്ക്കുന്നതില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വരുത്തിയ അമാന്തമായിരുന്നു വിപണിയ്ക്ക് തിരിച്ചടിയായത്.

ഇന്ത്യ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ട് പൊതുമേഖലാ ബാങ്ക് ഓഹരികളെ പ്രതികൂലമായി ബാധിച്ചു. കോടിക്കണക്കിന് രൂപയുടെ കാര്‍ഷികലോണുകളുടെ തിരിച്ചടവ് വൈകുമെന്ന കണക്കുകൂട്ടലാണ് ഈ ഓഹരികള്‍ വിറ്റഴിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്.

സെന്‍സെക്‌സ് 26.43 പോയിന്റ് താഴ്ന്ന് 17197.93ലും ദേശീയ സൂചികയായ നിഫ്റ്റി 12.05 പോയിന്റ് കുറഞ്ഞ് 5215.70ലും ക്ലോസ് ചെയ്തു. ചാഞ്ചാട്ടത്തിനിടയില്‍ ടെക് മഹീന്ദ്ര ലിമിറ്റഡ്, എംആര്‍എഫ് ലിമിറ്റഡ്, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, കാസ്‌ട്രോള്‍ ഇന്ത്യ ഓഹരികള്‍ നേട്ടമുണ്ടാക്കി.

റൂറല്‍ ഇലക്ട്രിഫിക്കേഷന്‍, മണപ്പുറം ഫിനാന്‍സ്, പാന്റലൂണ്‍ റിട്ടെയില്‍, അദാനി എന്റര്‍പ്രൈസസ്, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്ക് നാലുശതമാനത്തോളം നഷ്ടമുണ്ടായി

English summary

Sensex, Nifty, BSE, NSE, Stock, സെന്‍സെക്‌സ്, നിഫ്റ്റി, ബിഎസ്ഇ, എന്‍എസ്ഇ, ഓഹരി

The Sensex closed at 17198, down 26 points from its previous close, and the Nifty shut shop at 5216, down 12 points
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X