ഇന്ത്യന്‍ വിപണി അടുത്തൊന്നും തിളങ്ങില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ വിപണി അടുത്തൊന്നും തിളങ്ങില്ല
എളുപ്പം പണമുണ്ടാക്കാനാഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ദീര്‍ഘകാല നിക്ഷേപത്തിന് താല്‍പ്പര്യമുള്ളവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്തുകൊണ്ട് ഹ്രസ്വകാല നിക്ഷേപകരോട് വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയുന്നത്.

കേന്ദ്രസര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസോ സമാജ്‌വാദി പാര്‍ട്ടിയോ യാതൊരു വിധ സാമ്പത്തികപരിഷ്‌കരണ നടപടികള്‍ക്കും അനുവാദം നല്‍കില്ല. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം, പെന്‍ഷന്‍ പരിഷ്‌കരണം, സേവനികുതി, എണ്ണ വിലനിയന്ത്രണം തുടങ്ങിയ അടിസ്ഥാന പരിഷ്‌കരണ നടപടികള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിന് സാധിച്ചിട്ടില്ല. നയപരമായ ഈ പാളിച്ച ഇന്ത്യന്‍ സാമ്പത്തികമേഖലയിലുള്ള വിശ്വാസം തകര്‍ത്തുവെന്നതാണ് സത്യം.

 

ഉയര്‍ന്നു നില്‍ക്കുന്ന പലിശനിരക്കാണ് മറ്റൊരു വെല്ലുവിളി. നിക്ഷേപത്തിലൂടെ ഉയര്‍ന്ന വരുമാനം ലഭിക്കുമ്പോള്‍ പലരും ഓഹരി വിപണിയില്‍ നിന്നു നില്‍ക്കും. പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടായാല്‍ പലിശനിരക്കിലും കുറവുണ്ടാകും. കുറഞ്ഞ പലിശനിരക്കില്‍ പണം ലഭിക്കുന്നത് വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കും.

2014ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി യുപിഎ സര്‍ക്കാര്‍ ജനപ്രിയ കാര്യങ്ങള്‍ പ്രഖ്യാപിക്കാനിടയുണ്ട്. തീര്‍ച്ചയായും ഖജനാവിന് അധിക വരുന്ന തീരുമാനങ്ങളായിരിക്കും ഇത്. വര്‍ധിച്ച പണക്കമ്മി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയും സജീവമാണ്. ചുരുക്കത്തില്‍ ഭരണം മാറി നല്ല കെട്ടുറപ്പുള്ള ഒരു സര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ മാത്രമേ വല്ലതും നടക്കൂ. സമാജ്‌വാദി പാര്‍ട്ടിയും തൃണമൂലും പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ തന്നെയാണ്

English summary

Indian Equities, Not Attractive, Short Term, സെന്‍സെക്‌സ്, നിഫ്റ്റി, ബിഎസ്ഇ, എന്‍എസ്ഇ, ഓഹരി

Indian equities have always traded at a premium to global peers. The premium being paid by investors is essentially for chasing growth. However, with corporates growing at a slower pace, the premium with global peers is likely to shrink. Here are a few other reasons why Indian equities may not offer great returns.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X