വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം

വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം
മുംബൈ: ലാഭമെടുക്കുന്നവരുടെ വില്‍പ്പന സമ്മര്‍ദ്ദം ഇന്ത്യന്‍ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. മുംബൈ ഓഹരി സൂചിക 79.49 പോയിന്റ് താഴ്ന്ന് 18673.34ലും ദേശീയ സൂചികയായ നിഫ്റ്റി 21.55 പോയിന്റ് ഇടിഞ്ഞ് 5669.60ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.

സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ പ്രഖ്യാപിച്ചതും യുപിഎ സര്‍ക്കാറിന് മുലായം സിങ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടി പിന്തുണ നല്‍കാന്‍ തീരുമാനിച്ചതും ഓഹരി വിപണിയില്‍ വന്‍കുതിച്ചുചാട്ടമാണുണ്ടാക്കിയത്.

നിക്ഷേപകര്‍ ഏറെ കരുതലോടെ വിപണിയെ സമീപിച്ചതാണ് ഇടിച്ചിലിനു കാരണം. തിങ്കളാഴ്ച വൈകുന്നേരം ചേരുന്ന മന്ത്രിസഭാ സാമ്പത്തികകാര്യസമിതി യോഗം, ഫ്യൂച്ചര്‍/ഓപ്ഷന്‍ സെപ്തംബര്‍ വ്യാപാരത്തിന്റെ അവസാനദിവസം അടുത്തുവരുന്നത് എന്നിവയും നിക്ഷേപകരുടെ ചിന്തകളെ സ്വാധീനിച്ച വിഷയങ്ങളാണ്.

ലാന്‍കോ ഇന്‍ഫ്രാടെക്, ഒബ്‌റോയ് റിയാലിറ്റി, അദാനി പവര്‍ ലിമിറ്റഡ്, സുസ്്‌ലോണ്‍ എനര്‍ജി, ടോറന്റ് പവര്‍ ലിമിറ്റഡ് തുടങ്ങിയ ഓഹരികള്‍ ഏഴുമുതല്‍ പത്തുശതമാനം വരെ ഉയര്‍ച്ച നേടി. രുചി സോയ, അപ്പോളോ ടയേഴ്‌സ്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, കാഡില ഹെല്‍ത്ത് കെയര്‍, ഭാരത് ഇലക്ട്രോണിക്‌സ് എന്നീ ഓഹരികള്‍ക്ക് തിങ്കളാഴ്ച നല്ല ദിവസമായിരുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X