എസ് എന്റ് പി ഇംപാക്ട്, രൂപ താഴോട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

എസ് എന്റ് പി ഇംപാക്ട്, രൂപ താഴോട്ട്
ആഗോള റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡാര്‍ഡ് ആന്റ് പുവര്‍ ഇന്ത്യയുടെ റേറ്റിങില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ രൂപയുടെ പ്രകടനത്തെ ബാധിച്ചു.

കഴിഞ്ഞ കുറെ ദിവസമായി നേട്ടമുണ്ടാക്കി കൊണ്ടിരിക്കുന്ന രൂപയെ സംബന്ധിച്ചിടത്തോളം ഈ വാര്‍ത്ത നിര്‍ണായകമായി. സാമ്പത്തിക പരിഷ്‌കരണ നടപടികളെ തുടര്‍ന്ന് വിദേശനിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകാന്‍ തുടങ്ങിയതാണ് രൂപയുടെ ഡിമാന്റ് കൂട്ടിയത്.

സര്‍ക്കാറിന്റെ ഉദാരവത്കരണ നടപടികള്‍ സാമ്പത്തികമേഖലയെ ഉത്തേജിപ്പിച്ചുവെങ്കിലും രാജ്യത്തിന്റെ ധനകമ്മി ക്രമാതീതമായി വളര്‍ന്നു വരുന്നത് കണ്ടില്ലെന്ന് വെയ്ക്കാന്‍ റേറ്റിങ് ഏജന്‍സിക്ക് സാധിക്കില്ല.

എസ് ആന്റ് പി റേറ്റിങ് താഴ്ത്തുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്നും വന്‍ തോതില്‍ പണം പിന്‍വലിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടെ ഡോളറിനുള്ള ഡിമാന്റ് വര്‍ധിക്കുകയും രൂപ താഴേക്കിറങ്ങാന്‍ തുടങ്ങുകയും ചെയ്യും. ധനകമ്മി കുറയ്ക്കുന്ന കാര്യത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ സര്‍ക്കാറിനു മുന്നോട്ടുവെയ്ക്കാന്‍ സാധിച്ചാല്‍ റേറ്റിങ് ഏജന്‍സിയുടെ പ്രഖ്യാപനം ഒഴിവാക്കാനാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

English summary

Rupee Down, Standard And Poor, Rating, രൂപ, സ്റ്റാന്‍ഡാര്‍ഡ് ആന്റ് പുവര്‍, കടം, റേറ്റിങ്‌

The rupee dropped below the 53 mark today after reports across a new channel said that there were significant chances of S&P cutting India's ratings
Story first published: Wednesday, October 10, 2012, 16:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X