<p>നികുതി അടയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം തലവേദന പിടിച്ച കാലമാണ് വരാനിരിക്കുന്നത്. കമ്പനി ഫോം 16 തരുമെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കുന്ന നടപടി ക്രമങ്ങള്‍ പല ജീവനക്കാരെയും വെള്ളം കുടിപ്പിക്കാറുണ്ടെന്നതാണ് സത്യം. പല സ്ഥാപനങ്ങളും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇവരെ എത്രമാത്രം വിശ്വസിക്കാമെന്ന കാര്യത്തില്‍ ആശങ്കയുണ്ടാകും. തീര്‍ത്തും രഹസ്യമായ സാമ്പത്തിക രേഖകള്‍ കൈമോശം വന്നുപോകുമോയെന്ന പേടിയും ചിലര്‍ക്കുണ്ട്.</p> <p>എന്നാല്‍ ഇത്തവണ സംഗതി എളുപ്പമാകും. ഈ മേഖലയില്‍ ആഗോളതലത്തില്‍ തന്നെ പ്രശസ്തരായ എച്ച് ആര് ബ്ലോക്ക് ഓണ്‍ലൈനായി നികുതി റിട്ടേണുകള്‍ നല്‍കാനുള്ള സൗകര്യവുമായി രംഗത്തെത്തിയതോടെയാണിത്. ഓണ്‍ലൈന്‍ ഷോപ്പിങും ടിക്കറ്റ് ബുക്കിങും നടത്തുന്ന ലാഘവത്തോടെ ഇനി നിങ്ങള്‍ക്കു തന്നെ നിങ്ങളുടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ഇതിനായി <a href="http://www.hrblock.in/" target="_blank">www.hrblock.in </a>എന്ന വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. നിങ്ങളുടെ ഫോം 16 അപ് ലോഡ് ചെയ്തതിനുശേഷം ചില കാര്യങ്ങള്‍ കൂടി പൂരിപ്പിക്കണം അത്രമാത്രം. യാതൊരു വിധ അധികചാര്ജ്ജും നല്‍കാതെയാണ് ഇത് സാധ്യമാകുന്നത്.</p> <p><strong>

More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications