ഭവന വായ്പ, ക്ലോസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Staff
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭവനവായ്പകള്‍ ക്ലോസ് ചെയ്യുന്നത് സന്തോഷം തരുന്ന കാര്യമാണ്. എന്നാല്‍ വായ്പ അടച്ചുതീര്‍ക്കുന്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട ചില വസ്തുതകളുണ്ട്. അത്തരത്തിലുളള ആറ് കാര്യങ്ങളിലേക്ക്...

 

യഥാര്‍ഥ രേഖകള്‍ തിരിച്ചുവാങ്ങണം
വായ്പ ക്ലോസ് ചെയ്യുന്പോള്‍ ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എല്ലാവിധ ഒറിജിനല്‍ രേഖകളും തിരിച്ചു ലഭിച്ചുവെന്ന് ഉറപ്പാക്കണം. രേഖകള്‍ നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കാമെന്ന് ബാങ്കുകള്‍ അറിയിച്ചാലും ധൈര്യമായി അത് വേണ്ടെന്ന് പറയാം. ക്ലോസ് ചെയ്യുന്ന തിയ്യതി ബാങ്കിനെ നേരത്തെ അറിയിച്ചാല്‍ ഇക്കാര്യം എളുപ്പമാകും.

 
ഭവന വായ്പ, ക്ലോസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കണക്കു തെറ്റാം, സൂക്ഷിക്കണം

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് നിങ്ങള്‍ തയ്യാറാക്കി വെച്ച കണക്കുകള്‍ ചിലപ്പോള്‍ തെറ്റിയേക്കാം. കാലാ കാലങ്ങളില്‍ ബാങ്ക് നയങ്ങളില്‍ മാറ്റം വരാറുണ്ട്. കൃത്യമായി തവണകള്‍ അടച്ചാലും ക്ലോസിങില്‍ ചിലപ്പോള്‍ കുറച്ചു കൂടി തുക നല്‍കേണ്ടി വരും. ഈ തുക ബാക്കിയാക്കി വെയ്ക്കുന്നത് ബുദ്ധിപരമായിരിക്കില്ല.

എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം
ഏത് ലോണ്‍ ക്ലോസ് ചെയ്തു കഴിഞ്ഞാലും ബാങ്കില്‍ എന്‍ ഒസി വാങ്ങാന്‍ മറക്കരുത്. ലോണ്‍ കൃത്യമായി അടിച്ചു കഴിഞ്ഞുവെന്നും ഇനി യാതൊരു ബാധ്യതയും ബാങ്കുമായില്ല എന്നും തെളിയിക്കാനുള്ള രേഖയാണ് ഈ ക്ലോസര്‍ സര്‍ട്ടിഫിക്കറ്റ്.

അവസാന കണക്കുകള്‍ പരിശോധിക്കണം
വായ്പയുമായി ബന്ധപ്പെട്ടുളള അവസാനവട്ട കണക്കുകൂട്ടലുകള്‍ നടത്തുമ്പോള്‍ പ്രസ്തുത ബാങ്ക് ജീവനക്കാരനൊപ്പമിരിക്കുന്നത് നന്നായിരിക്കും. പല അനാവശ്യ ചാര്‍ജ്ജുകളും ഈടാക്കുന്നത് തടയാന്‍ ഇതു മൂലം സാധിക്കും. നിലവില്‍ ലോണ്‍ പ്രീപെയ്മെന്‍റിന് പെനല്‍റ്റിയില്ലെന്നത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.

ജാമ്യം നല്‍കിയ ചെക്കുകളും പേപ്പറുകളും
ഭവനവായ്പകള്‍ അനുവദിക്കുന്ന സമയത്ത് ബാങ്കുകള്‍ സെക്യൂരിറ്റി ചെക്കുകളും സ്റ്റാപ്പ് പേപ്പറുകളും ഒപ്പിടുവിച്ച് വാങ്ങാറുണ്ട്. ഇത്തരം ജാമ്യ രേഖകള്‍ തിരിച്ചുകിട്ടുന്ന ഡോക്യുമെന്‍റ്സിന്‍റെ കൂടെയുണ്ടെന്ന് ഉറപ്പ് വരുത്തണം.

ഉപദേശം തേടാം
ഭവനവായ്പകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചാലുടന്‍ വിഗദ്ദരുടെ ഉപദേശങ്ങള്‍ തേടാവുന്നതാണ്. ഭവനവായ്പകള്‍ നേരത്തെ പിന്‍വലിക്കുമ്പോള്‍ നികുതിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ പിന്‍വലിക്കലിന്റെ ഗുണങ്ങളും ദോഷങ്ങളും നന്നായി ചോദിച്ച് മനസ്സിലാക്കണം. നേരത്തെ ഭവനവായ്പകള്‍ പിന്‍വലിച്ചിട്ടുളള വ്യക്തികളോട് കാര്യങ്ങള്‍ ചോദിച്ചറിയാം.

malayalam.goodreturns.in

English summary

Things you should know before closing home loan

Six things you should know before closing home loan.RBI recently stipulated that banks should not place foreclosure charges or pre-payment penalties on all floating rate term loans. This has encouraged borrowers to pay back their home loans even earlier
English summary

Things you should know before closing home loan

Six things you should know before closing home loan.RBI recently stipulated that banks should not place foreclosure charges or pre-payment penalties on all floating rate term loans. This has encouraged borrowers to pay back their home loans even earlier
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X