പ്രമുഖ ബാങ്കുകളില്‍ സൗജന്യ എടിഎം ഉപയോഗം മൂന്ന് തവണമാത്രം

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശത്തെത്തടുര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് എന്നിവ സൗജന്യം എടിഎം ഇടപാടിന്റെ എണ്ണം വെട്ടിക്കുറച്ചു. ഇനി മുതല്‍ മൂന്ന് സൗജന്യ ഇടപാടുകള്‍ മാത്രമേ ഈ ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് ലഭിയ്ക്കുകയുള്ളൂ.തുടര്‍ന്ന് ഓരോ തവണം പണം പിന്‍വലിയ്ക്കുമ്പോഴും 20 രൂപ വീതം ഈടാക്കും.

മെട്രോ നഗരങ്ങളിലാണ് ഈ നിര്‍ദ്ദേശം ബാധകമാവുക. നവബംര്‍ ഒന്നിന് ആര്‍ബിഐ പുറത്ത് വിട്ട സര്‍ക്കുലറിന്‍ പ്രകാരമാണ് ബാങ്കുകള്‍ സൗജന്യ എടിഎം ഇടപാടിന്റെ എണ്ണം വെട്ടിക്കുറച്ചത്. എസ്ബിഐ, എച്ചഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തില്‍ മൂന്ന് തവണയാണ് മെട്രോ നഗരങ്ങളില്‍ നിന്ന് പണം സൗജന്യമായി പിന്‍വലിയ്ക്കാനാവുക.

മൂന്ന് തവണയേ എടിഎമ്മിലൂടെ സൗജന്യമായി പണമെടുക്കാനാവൂ

മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് സൗജന്യ എടിഎം സേവനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നവംബര്‍ ഒന്ന് മുതല്‍ തന്നെ എസ്ബിഐയില്‍ സൗജന്യ എടിഎം ഇടപാടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എച്ചഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയില്‍ നിയന്ത്രണം ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം മെട്രോ നഗരങ്ങളിലെ ആളുകളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

English summary

Now pay Rs 20 for more than 3 ATM uses at SBI, HDFC Bank, Axis

Banking consumers will have to pay more if they are prolific with ATM transactions as largest lender SBI and its private sector peers HDFC Bank and Axis Bank have capped the free-usage at three in six metros
English summary

Now pay Rs 20 for more than 3 ATM uses at SBI, HDFC Bank, Axis

Banking consumers will have to pay more if they are prolific with ATM transactions as largest lender SBI and its private sector peers HDFC Bank and Axis Bank have capped the free-usage at three in six metros
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X