അഞ്ച് ബാങ്കുകള്‍ ഇന്ന് പണിമുടക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: എസ്ബിഐ അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കുന്നു. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

 

ബാങ്കുകള്‍

ബാങ്കുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി.), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയിലെ ആയിരക്കണക്കിന് ജീവനക്കാരാണ് പണിമുടക്കുന്നത്.

ലയനനീക്കം

ലയനനീക്കം

ഈ ബാങ്കുകളെയെല്ലാം എസ്.ബി.ഐ.യില്‍ ലയിപ്പിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കുകളിലൊന്നാക്കി മാറ്റാനാണ് ലയനനീക്കം.അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ക്ക് പുറമെ, ഭാരതീയ മഹിളാ ബാങ്കിനെയും ഏറ്റെടുക്കുന്നുണ്ട്.

വെല്ലുവിളി

വെല്ലുവിളി

അസോസിയേറ്റ് ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം തുടങ്ങിയവയ്ക്ക് വെല്ലുവിളിയാണ് ലയന നീക്കം. അസോസിയേറ്റ് ബാങ്കുകളുടെ ചൊവാഴ്ച നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ബാങ്കുകളുടെ ലയനതീരുമാനമെടുത്തത്.

ജീവനക്കാര്‍

ജീവനക്കാര്‍

ലയന തീരുമാനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ അസോസിയേറ്റ് ബാങ്കുകളിലെ 45,000 ത്തോളം വരുന്ന ജീവനക്കാരുടെ പ്രതിഷേധം സര്‍ക്കാറിനു വന്‍ പ്രശ്‌നം സൃഷ്ടിക്കും.

English summary

Employees of 5 associate banks of SBI to strike on Friday

Soon after State Bank of India announced its merger plans - employees of 5 associate banks of the SBI called for a strike on May 20, 2016.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X