പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എന്ജിന് വാഹനങ്ങള്‍ ആറ് കോര്‍പറേഷനുകളില്‍ നിരോധിച്ചത് സംസ്ഥാനത്തെ വന്‍ പ്രതിസന്ധിയിലാക്കും.
മലിനീകരണപ്രശ്നം മുന്നില്‍ക്കണ്ടാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് വന്നതോടെ ഡീസല്‍ വാഹനങ്ങളുടെ ബുക്കിംഗില്‍ വന്‍ ഇടിവാണ് വന്നത്.
ഡീസല്‍ എന്ജിന് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ നോക്കാം.
പ്രമുഖ കാറുകളുടെ വില്പന നിലയ്ക്കും
2000 സി.സി.യും അതിന് മേലും ശേഷിയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് നിരോധിക്കുന്നതോടെ ഇന്നോവ, ബൊലേറോ, സ്കോര്‍പിയോ, എക്സ്.യു.വി., ഫോര്‍ച്യൂണര്‍, ജാഗ്വര്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ കാറുകളുടെ വില്പന ഇല്ലാതാവും.
സെക്കന്റ് ഹാന്‍ഡ് വിപണി തകരും
കേരളത്തിലെ സെക്കന്റ് ക്ലാസ് വിപണി പൂര്‍ണമായി തകരും.കാല് ലക്ഷത്തോളം ഡീസല്‍ വാഹനങ്ങളാണ് വിവിധ സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമുകളിലായി കിടക്കുന്നത്. കോര്പറേഷന് പരിധിയില്‍ ഓടാനാവാത്തതിനാല്‍ ഇവയുടെ വില കുത്തനെ ഇടിയും.
ജീവനക്കാര്‍ക്ക് ജോലി പോവും
10 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോകളടക്കമുള്ള വാഹനങ്ങള്‍ കോര്പറേഷന് പരിധിയില്‍ ഓടിക്കാനാകാത്തത് അനേകായിരങ്ങളെ തൊഴില്‍ രഹിതരാക്കും.ഡീസല്‍ വാഹനങ്ങളുടെ ഷോറൂമുകളും പ്രതിസന്ധിയിലാവും.
അനുബന്ധ ജോലികള്‍ക്കും ഇരുട്ടടി
തൊഴിലാളികളെ കൂടാതെ സ്പെയര്‍പാര്‍ട്സ് കടകള്‍, വര്‍ക് ഷോപ്പുകള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ പ്രതിസന്ധിയിലാകും.
ധനകാര്യസ്ഥാപനങ്ങള്‍ക്കും പണി
സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്ക് ലോണ്‍ നല്കിയ ധനകാര്യ സ്ഥാപനങ്ങളും തിരിച്ചടി നേരിടും. തിരിച്ചടവ് മുടങ്ങുമ്പോള്‍ വണ്ടി പിടിച്ചെടുത്താലും ലോണ്‍ വസൂലാക്കാനാവാത്ത അവസ്ഥയാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
