സാമ്പത്തികവളര്‍ച്ച: ഇന്ത്യ ചൈനയെ മറികടന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ അപ്രതീക്ഷിത മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാണ് വന്‍ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയത്. ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 7.9 ശതമാനമായി. തൊട്ട് മുന്‍പുള്ള വര്‍ഷത്തില്‍ ഈ പാദത്തില്‍ ഇത് 7.2 ശതമാനം മാത്രമായിരുന്നു.

മറ്റെല്ലാ രാജ്യങ്ങളെയും മറികടന്ന് നല്ല പ്രകടനമാണ് ഈ പാദത്തില്‍ രാജ്യം നടത്തിയത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൈനയുടെ വളര്‍ച്ച നിരക്കിനെ ഇന്ത്യ മറികടന്നു.കഴിഞ്ഞ പാദങ്ങളില്‍ എല്ലാം മുന്നിലുണ്ടായിരുന്ന ചൈനയുടെ വളര്‍ച്ച നിരക്ക് 6.7 ശതമാനമാണ്.ഇന്ത്യന്‍ വളര്‍ച്ച നിരക്കാവട്ടെ 8 ശതമാനത്തിന് അടുത്തും.

സാമ്പത്തികവളര്‍ച്ച: ഇന്ത്യ ചൈനയെ മറികടന്നു

2008 ആഗോളസാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ അതിജീവിച്ച ഇന്ത്യന്‍ സാമ്പത്തിക രംഗം സമാനമായ രീതിയിലാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.ഉയര്‍ന്ന നാണയപ്പെരുപ്പം ഉള്ളപ്പോഴും കടുത്ത സാമ്പത്തിക അച്ചടക്കം ഇന്ത്യയ്ക്ക് തുണയായി എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമായും സ്വകാര്യ മേഖലയിലാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചനകള്‍ കാണിക്കുന്നത്. കാര്‍ഷികരംഗത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നത് ഉല്‍പാദനരംഗമാണ്.

ജോലിക്കൊപ്പം പണം സമ്പാദിക്കാന്‍ ഒരു സൈഡ് ബിസിനസ്ജോലിക്കൊപ്പം പണം സമ്പാദിക്കാന്‍ ഒരു സൈഡ് ബിസിനസ്

English summary

India’s growth points to fastest growing large economy

India’s March quarter Gross Domestic Product (GDP) grew 7.9 percent, according to official data, beating most analyst forecasts which had predicted a 7.5 percent growth for the quarter.
Story first published: Thursday, June 2, 2016, 17:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X