ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റമില്ല.നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ വായ്പാ നയമാണ് ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പ്രഖ്യാപിച്ചത്.
സെപ്റ്റംബര്‍ കഴിഞ്ഞ് ഔദ്യോഗിക കാലാവധി ദീര്‍ഘിപ്പിക്കുന്നില്ലെങ്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ അവസാനത്തെ നയ പ്രഖ്യാപനമാണ് ചൊവ്വാഴ്ചത്തേത്. നല്ല മണ്‍സൂണ്‍ ലഭിക്കും എന്നുള്ള പ്രവചനവും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയും കണക്കിലെടുത്താണ് നിരക്കുകള്‍ കുറക്കാതിരുന്നത്.

റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 4.83 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 5.39 ശതമാനമായി വര്‍ധിച്ചിരുന്നു.വരുംനാളുകളില്‍ പണപ്പെരുപ്പതോത് ഉയര്‍ത്താന്‍ ക്രൂഡ് വില വര്ധനകാരണമായേക്കാം. ഇതുകൂടി പരിഗണിച്ചാണ് നിരക്കുകള്‍ മാറ്റുന്നില്ല എന്ന് തീരുമാനിച്ചത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഏപ്രിലില്‍ 0.25% കുറച്ച് 6.5 ശതമാനമാക്കിയിരുന്നു.അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.വായ്പാ പലിശ നിരക്കു നിര്‍ണയത്തെ ഏറ്റവും സ്വാധീനിക്കുന്ന അടിസ്ഥാന നിരക്കാണു റിപ്പോ നിരക്ക്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications