റിയാദ്: സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് സര്‍ക്കാര്‍ നികുതിയേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് സൗദി ധനമന്ത്രി രംഗത്തെത്തി. സൗദിയില്‍ നിന്നും തങ്ങളുടെ ജന്മദേശത്തേക്ക് പണമയക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി ഇബ്രാഹീം അല്‍സാഫ് പറഞ്ഞു.
അന്താരാഷട്ര വിപണിയില്‍ എണ്ണവിലയിടിഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗള്‍ഫ് രാജ്യങ്ങള്‍ വിദേശ തൊഴിലാളികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് നികുതിയേര്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

രാജ്യത്തെ പൗരന്മാര്ക്ക് ആദായ നികുതി ഏര്‍പ്പെടുത്തുന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. വിദേശ തൊഴിലാളികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്നത് സര്‍ക്കാറിന് ലഭിച്ച നിര്ദ്ദേശങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയൊഴികെയുള്ള മറ്റ് രാജ്യങ്ങള്‍ ഇപ്പോഴും ഈ നിര്‍ദ്ദേശം പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശ തൊഴിലാളികള്‍ തങ്ങള്‍ക്ക് കിട്ടുന്ന ശമ്പളത്തിന്റെ സിംഹഭാഗവും സ്വന്തം രാജ്യത്തേക്ക് അയക്കുകയാണെന്നും ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഹാനികരമാണെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധന്മാരുടെ വാദം. സൗദിയില്‍ ജോലി ചെയ്ത് സമ്പാദിക്കുന്ന പണത്തില്‍ പരമാവധി അവിടെ തന്നെ ചെലവഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമഭേദഗതി കൊണ്ട് വരണമെന്ന് സൗദി ഇക്കണോമിക് അസോസിയേഷന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications