ഫേസ്ബുക്കില്‍ ബാങ്കിംഗ് നടത്താം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇനി ഫേസ്ബുക്കിലിരുന്നും ട്വിറ്ററിലിരുന്നും ബാങ്കിംഗ് നടത്താം. സമൂഹ മാധ്യമങ്ങള്‍ വഴി ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കുന്ന 'എസ്ബിഐ മിംഗിള്‍' എന്ന പുതിയ സംവിധാനമാണ് എസ്ബിഐ അവതരിപ്പിച്ചത്.

ബാങ്കിന്റെ ചെയര്‍മാനായ അരുന്ധതി ഭട്ടാചാര്യ 61ാം സ്റ്റേറ്റ് ബാങ്ക് ഡേയിലാണ് എസ്ബിഐ മിംഗിള്‍ അവതരിപ്പിച്ചത്. ബാലന്‍സ് പരിശോധിക്കാനും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുമെല്ലാം ഇപ്പോള്‍ ഫേസ്ബുക്കിലൂടെ കഴിയും.ട്വിറ്ററിലൂടെ ഹാഷ്ടാഗ് വഴി ബാലന്‍സ് അറിയാനും മിനി സ്‌റ്റേറ്റ്‌മെന്റെടുക്കാനും സാധിക്കും.

ഫേസ്ബുക്കില്‍ ബാങ്കിംഗ് നടത്താം

പരാതികള്‍ സമര്‍പ്പിക്കാനും വിവരങ്ങളറിയാനും നിര്‍ദേശങ്ങള്‍ ലഭിക്കാനും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ഉപകാരപ്പെടും. ചെക്ക്ബുക്കിന് അപേക്ഷിക്കുക,മൊബൈല്‍ ബാങ്കിംഗിന് രജിസ്റ്റര്‍ ചെയ്യുക,എസ്എംഎസ് അലര്‍ട്ടുകള്‍,എടിഎം/ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുക തുടങ്ങിയ സൗകര്യങ്ങള്‍ പിന്നീട് ഏര്‍പ്പെടുത്തും.


ദൈനംദിന ജീവിതത്തില്‍ ബാങ്കിംഗ് വളരെ സൗകര്യപ്രദമാക്കുകയാണ് എസ്ബിഐ മിംഗിളിലൂടെ ബാങ്കിന്റെ ലക്ഷ്യം.

<strong> ശമ്പളവര്‍ധന: പണം എങ്ങനെ ചിലവഴിക്കണം</strong> ശമ്പളവര്‍ധന: പണം എങ്ങനെ ചിലവഴിക്കണം

English summary

State Bank of India launches ‘SBI Mingle’ social media banking platform

Arundhati Bhattacharya, Chairman, State Bank of India, on the occasion of 61st State Bank Day, launched a social media banking platform for Facebook and Twitter users, called 'SBI Mingle' which will help the customers with a host of banking services on their social media accounts, at their own convinience.
Story first published: Saturday, July 2, 2016, 15:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X