വിമാനയാത്രയേക്കാള്‍ ചിലവ് കുറവില്‍ ബുള്ളറ്റ് ട്രെയിന്‍ യാത്ര

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വിമാനയാത്രയേക്കാള്‍ കുറഞ്ഞ ചിലവില്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യാം. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ ആറു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഇതിന്റെ യാത്രാനിരക്ക് വിമാനയാത്രയേക്കാളും കുറവായിരിക്കുമെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോകസഭയില്‍ അറിയിച്ചു.

മുംബൈയില്‍നിന്ന് അഹമ്മദാഹാദിലേക്കുള്ള 508 കിലോമീറ്റര്‍ ദൂരം 2 മണിക്കൂറില്‍ ബുള്ളറ്റ് ട്രെയിന്‍ സഞ്ചരിക്കും. പരമാവധി വേഗം മണിക്കൂറില്‍ 350 കിലോമീറ്ററാണെങ്കിലും 320 കിലോമീറ്റര്‍ വേഗം ഇവിടെ ഉപയോഗിക്കാനാകും.

വിമാനയാത്രയേക്കാള്‍ ചിലവ് കുറവില്‍ ബുള്ളറ്റ് ട്രെയിന്‍ യാത്ര

തുരന്തോ എക്‌സ്പ്രസാണ് ഇപ്പോള്‍ രണ്ട് ബിസിനസ് നഗരങ്ങളെ ബന്ധിപ്പിക്കുന്നത്. ഏഴു മണിക്കൂര്‍കൊണ്ടാണ്് തുരന്തോ ഈ പാതയിലോ ഓട്ടം പൂര്‍ത്തിയാക്കുന്നത്.

പാതയ്ക്ക് 97,636 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 81 ശതമാനവും ജപ്പാനില്‍നിന്ന് വായ്പയായി ലഭിക്കുന്നതാണ്. 0.1 ശതമാനം വാര്‍ഷിക പലിശയില്‍ 50 വര്‍ഷമാണ് വായ്പാ കാലാവധി. സിഗ്നലിംഗ്, പവര്‍ സിസ്റ്റം തുടങ്ങിയവയെല്ലാം വായ്പാ കരാറിന്മേല്‍ ജപ്പാനില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

<strong>ഹാന്‍ഡ് ബാഗില്‍ ഭാരം കൂടിയാല്‍ 900 രൂപ</strong>ഹാന്‍ഡ് ബാഗില്‍ ഭാരം കൂടിയാല്‍ 900 രൂപ

English summary

Mumbai-Ahmedabad Bullet Train Will Cost Less Than Flight

Mumbai-Ahmedabad high speed rail corridor would be completed in six years and its fare will be less than airfare.
Story first published: Friday, July 22, 2016, 13:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X