കൊച്ചി: വായ്പ തിരിച്ചടക്കാത്തവരെ ഭീഷണിപ്പെടുത്താതെ പൂച്ചെണ്ടുകളുമായി പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ പുതിയ പദ്ധതി. കിട്ടാക്കടം തിരിച്ചുപിടിക്കാനും ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനും പഞ്ചാബ് നാഷണല്‍ ബാങ്ക് അവതരിപ്പിച്ച പുതിയ ആശയമാണ് ഗാന്ധിഗിരി.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എറണാകുളം മേഖല അധികാരി സൂസി ജോര്‍ജിന്റെ നേതൃത്വത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ റോസാപ്പൂക്കളുമായി നിഷ്ക്രിയ ആസ്തിയുള്ള ഇടപാടുകാരെ സമീപിച്ച് വായ്പ തിരിച്ചടയ്ക്കുവാന്‍ പ്രേരിപ്പിക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തമാണ് ബാങ്കിന്റെ ഈ ഉദ്യമത്തിന് പിറകിലുള്ളത്.

ഇതുകൂടാതെ കിട്ടാക്കടം തിരിച്ചെടുക്കുന്നതിനായി ലോക് അദാലത്ത്, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നിവയും എല്ലാ ശാഖകളിലും സര്‍ക്കിള്‍ ഓഫീസിലും സംഘടിപ്പിക്കുന്നതാണ്
പൂച്ചെണ്ട് നല്‍കിയുള്ള ബോധവല്‍കരണത്തിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത്. ദേശീയ തലത്തിലും നടപ്പാക്കിയ സമാന നടപടികളിലൂടെ ബാങ്ക് ഇതിനകം 5,000 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചു പിടിച്ചുവെന്നും സൂസി ജോര്‍ജ് പറഞ്ഞു. പൂച്ചെണ്ട് സ്വീകരിച്ച ശേഷവും ഉപഭോക്താവ് വായ്പ തിരിച്ചടയ്ക്കാതിരുന്നാല് നിയമാനുസൃത നടപടികള്‍ ബാങ്ക് സ്വീകരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
