കൊച്ചി: ബക്രീദും തിരുവോണവും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതിനെ തുടര്‍ന്നുള്ള യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് ലാഭം കൊയ്യാന്‍ വിമാനക്കമ്പനികള്‍ ഒരുങ്ങുന്നു.
എയര്‍ഇന്ത്യ എക്സ്പ്രസിന്േറതടക്കം ടിക്കറ്റ് നിരക്കുകള്‍ സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ച ഉയര്‍ന്നുതന്നെയാണ്. സെപ്റ്റംബര്‍ ആദ്യത്തില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് കുറഞ്ഞ നിരക്ക് കാണിക്കുന്നുള്ളൂ. ഇതും വരും ദിവസങ്ങളില്‍ ഉയര്ന്നുതുടങ്ങുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ അഭിപ്രായപ്പെടുന്നത്.
കേരളത്തിലേക്ക് ഓഫറില്ല
കേരളത്തിലേക്കുള്ള സര്‍വിസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളില്ല.എന്നാല്‍ ഒമാന്‍ എയര്‍ മുംബൈ, ഹൈദരാബാദ് സര്‍വിസുകള്‍ക്ക് 75 മുതല്‍ 85 റിയാല്‍ വരെ നിരക്കില്‍ റിട്ടേണ്‍ ടിക്കറ്റ് അടക്കം നല്കുന്ന ആനുകൂല്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉയര്‍ന്ന നിരക്ക് 156 റിയാല്‍
കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന് സെപ്റ്റംബര്‍ ഒമ്പതിന് പുലര്‍ച്ചെയുള്ള സര്‍വീസിന് 156 റിയാലാണ് ചാര്‍ജ്. ഇതാണ് ഏറ്റവും കൂടിയ നിരക്ക്. വാരാന്ത്യമായ കാരണം ഡിമാന്റ് ഉയരുന്നതുകൊണ്ടാണ് ഈ നിരക്ക്.
ആറാം തീയതി ചാര്‍ജ് കുറവ്
ആറാം തീയതി മാത്രമാണ് കോഴിക്കോടേക്ക് എക്സ്പ്രസില്‍ കുറഞ്ഞ നിരക്കുള്ളത്, 68 റിയാല്‍. ഏഴാം തീയതി 85 റിയാലും പത്തിന് നൂറ് റിയാലുമാണ് നിരക്ക്.
ഒമ്പതാം തീയതി
ഒമ്പതാം തീയതി കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും എക്സ്പ്രസ് സര്‍വിസുകള്‍ക്ക് ഉയര്‍ന്ന നിരക്കാണ്. കൊച്ചിയിലേക്ക് 120 റിയാലും തിരുവനന്തപുരത്തിന് 118 റിയാലുമാണ് നിരക്ക്.
ഓരോ ദിവസവും ഓരോ നിരക്ക്
കൊച്ചിയിലേക്ക് നാലാം തീയതി അമ്പത് റിയാലാണ് എന്നാല്‍ ഓരോ ദിവസവും ഇരട്ടിയോളം വര്‍ധനയാണ് ടിക്കറ്റില്‍. ഏഴിന് 74 റിയാലും എട്ടിന് നൂറ് റിയാലും പത്തിന് 90 റിയാലുമാണ് കൊച്ചിക്ക് ചാര്‍ജ്. തിരുവനന്തപുരത്തിന് ഏഴാം തീയതിയുള്ള 64 റിയാലാണ് കുറഞ്ഞ നിരക്ക്. പത്താം തീയതിയും 11നും തിരുവനന്തപുരത്തിന് 103 റിയാലാണ്
ഒമാന്‍ എയറില്‍ 200 റിയാല്‍
ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയറിന്റെ കോഴിക്കോടിനുള്ള സര്‍വിസുകളില്‍ സെപ്റ്റംബര്‍ ആദ്യം മുതല്‍ 11 വരെ ഇക്കോണമി ക്ലാസിന് 200 റിയാലാണ് നിരക്ക്.
ഇന്‍ഡിഗോയില്‍ വര്‍ധന
ഇന്ഡിഗോയിലും ജെറ്റ് എയര്‍വേസിലും ഇപ്പോള്‍ത്തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റ് തീര്‍ന്നിട്ടുണ്ട്. ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്കിന് സമാനമാണ് ടിക്കറ്റ് നിരക്ക്.
ജെറ്റ് എയര്‍വേസിലും വര്‍ധന
ജെറ്റ് എയര്‍വേസിനും പല ദിവസങ്ങളിലും ഉയര്‍ന്ന തുകയാണ് ടിക്കറ്റിന്.പത്താം തീയതി തിരുവനന്തപുരത്തിന് 150 റിയാലും കൊച്ചിക്ക് 120 റിയാലുമാണ് നിരക്ക്. Read Also: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത: നാട്ടിലേക്ക് നിരക്കിളവ്
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications