വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത: നാട്ടിലേക്ക് നിരക്കിളവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവസീസണിന് മുന്നോടിയായി യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ലൈനുകള്‍ നിരക്ക് കുറയ്ക്കുന്നു.സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ ഓണവും ബക്രീദും ഒരുമിച്ചെത്തുന്നതാണ് നിരക്ക് കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്.

 

ഒമാന്‍ എയറില്‍ ഓഫറുകള്‍

ഒമാന്‍ എയറില്‍ ഓഫറുകള്‍

ആദ്യം ടിക്കറ്റ് നിരക്ക് കുറച്ചത് ഒമാന്റെ ഔദ്യോഗികവിമാന കമ്പനിയായ ഒമാന്‍ എയറാണ്. നിശ്ചിത കാലത്തേക്ക് മാത്രമുള്ള ഈ ഓഫറില്‍ ഇന്ത്യയുടെ വ്യത്യസ്ത സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ 75 മുതല്‍ 150 ഒമാന്‍ റിയാല്‍ വരെയാണ്.

ജെറ്റ് എയര്‍വേസില്‍ ഇളവ്

ജെറ്റ് എയര്‍വേസില്‍ ഇളവ്

ജെറ്റ് എയര്‍വേഴ്സ് നിലവില്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളില്‍ 10 ശതമാനം ഇളവ് ജൂലൈ 28 മുതല്‍ 31 വരെ നല്‍കിയിരുന്നു. ഡിസംബര്‍ 31 വരെയുള്ള യാത്രയ്ക്കാണ് ഈ ഓഫര്‍. സെപ്റ്റംബറില്‍ കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലേക്കുള്ള ടിക്കറ്റ്‌നിരക്കുകള്‍ 140 റിയാലും താഴെയായിരിക്കുമെന്ന് ജെറ്റ് എയര്‍വേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.

ഫ്‌ളെറ്റുകളെല്ലാം ഫുള്‍

ഫ്‌ളെറ്റുകളെല്ലാം ഫുള്‍

ദക്ഷിണേന്ത്യയിലേക്കും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള ഫ്‌ളൈറ്റുകള്‍ സെപ്റ്റംബര്‍ ആദ്യത്തേക്ക് ഏറെക്കുറെ ബുക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ട്.

മറ്റ് കമ്പനികളിലും ഇളവ്

മറ്റ് കമ്പനികളിലും ഇളവ്

ഖത്തര്‍ എയര്‍വേഴ്സ്, ഫ്ളൈ ദുബായ് എന്നീ വിമാന കമ്പനികളും വൈകാതെ നിരക്ക് ഇളവ് ചെയ്യുമെന്നാണ് സൂചന. Read Also: തിങ്കളാഴ്ച മുതല്‍ ടിക്കറ്റ് റദ്ദാക്കാന്‍ പൈസ കുറയും

 

 

English summary

Fares to India from Oman slashed as airlines compete for fliers

An airfare war has begun for getting the larger chunk of the Indian customer base as two festivals: Eid Al Adha and Onam will coincide in the early September.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X