തിങ്കളാഴ്ച മുതല്‍ ടിക്കറ്റ് റദ്ദാക്കാന്‍ പൈസ കുറയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ആഗസ്റ്റ് ഒന്നുമുതല്‍ വിമാനടിക്കറ്റ് റദ്ദാക്കലിന് ചെലവ് കുറയും. ടിക്കറ്റ് റദ്ദാക്കാന്‍ അധികനിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് വ്യോമയാന ഡയറക്ടേറ്റ് ജനറലിന്റെ ഉത്തരവ് ആഗസ്റ്റ് ഒന്ന് മുതലാണ് നിലവില്‍ വരിക.

റീഫണ്ടിന് പൈസ കുറയും

റീഫണ്ടിന് പൈസ കുറയും

വിമാനടിക്കറ്റ് റദ്ദാക്കലിന് പരിധി നിശ്ചയിച്ചതിന് സമാനമായി റീഫണ്ട് നടപടികള്‍ക്ക് അധിക തുക ചുമത്തുന്നതും വിലക്കി. വിമാനടിക്കറ്റ് റദ്ദാക്കുമ്പോള്‍ ടിക്കറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയമപരമായ നികുതിയും, യൂസര്‍ ഡെവലപ്പ്മെന്റ് ഫീസും, എയര്‍പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫീസും വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മടക്കി നല്‍കണം. എല്ലാവിഭാഗത്തിലുളള ടിക്കറ്റുകള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് ഡിജിസിഎയുടെ ഉത്തരവില്‍ പറയുന്നു.

നഷ്ടപരിഹാരം 20,000 രൂപ

നഷ്ടപരിഹാരം 20,000 രൂപ

പുതിയ കോംപെന്‍സേഷന്‍ നോംസ് അനുസരിച്ച് നിശ്ചയിച്ചിരിക്കുന്നതില്‍നിന്നും രണ്ട് മണിക്കൂറിനിടെ എയര്‍ലൈന്‍ റദ്ദാക്കുകയോ താമസിക്കുകയോ ചെയ്താല്‍ ഒരു യാത്രക്കാരന് 10000 രൂപ വരെ എയര്‍ലൈന്‍ നഷ്ടപരിഹരമായി നല്‍കണം. ഒരു യാത്രക്കാരനെ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കാനായില്ലെങ്കില്‍ 20000 രൂപ നഷ്ടപരിഹാരമായി വിമാനക്കമ്പനി നല്‍കേണ്ടി വരും.

ഇപ്പോള്‍ 4000 രൂപ

ഇപ്പോള്‍ 4000 രൂപ

ഉദ്ദേശിച്ച സ്ഥലത്ത് എത്താതിരിക്കുകയോ വിമാനം റദ്ദാക്കുകയോ ചെയ്താല്‍ 4000 രൂപ വീതമാണ് എയര്‍ലൈനുകള്‍ ഇപ്പോള്‍ ഓഫര്‍ ചെയ്യുന്നത്.

തുക പ്രസിദ്ധീകരിക്കണം

തുക പ്രസിദ്ധീകരിക്കണം

റീഫണ്ട് തുക കമ്പനികള്‍ കമ്പനി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ഉത്തരവുണ്ട്.

യാത്രാസൗഹൃദം ലക്ഷ്യം

യാത്രാസൗഹൃദം ലക്ഷ്യം

യാത്രക്കാര്‍ക്ക് സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍ നിലവില്‍ വരുന്നത്.

English summary

Cancelling air ticket to not burn a big hole in your pocket

Fliers will soon have a reason to smile, as the revised norms that cap ticket cancellation charges and bar airlines from levying an additional amount for refund are coming into force from August 1.
Story first published: Monday, August 1, 2016, 11:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X