മുംബൈ: ഗള്‍ഫ് സാമ്പത്തിക പ്രതിസന്ധി രാജ്യത്തേക്കുള്ള പണമൊഴുക്കില്‍ ഇടിവുണ്ടാക്കുന്നു. ഗള്‍ഫ് മേഖലയില്‍നിന്ന് ഇന്ത്യയിലേക്കു പ്രവാസികള്‍ അയയ്ക്കുന്ന പണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍.
2015-16 ല്‍ ഗള്‍ഫ് രാജ്യങ്ങൡ നിന്നുള്ള പണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.2 ശതമാനം കുറവുണ്ടായി.
2.2% കുറവ്
2015-ല്‍ ഇന്ത്യയിലേക്കു മൊത്തം വന്ന പ്രവാസി പണം 6900 കോടി ഡോളറാണ്. തലേവര്‍ഷത്തെ 7000 കോടി ഡോളറില്‍നിന്ന് 2.2 ശതമാനം കുറവ്. ഈ കുറവ് മുഴുവനായും ഗള്‍ഫ് മേഖലയില്‍നിന്നാണ്.
കാരണം ക്രൂഡ് ഓയില്‍ വിലയിടിവ്
ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ പലര്‍ക്കും ശമ്പളം കുറഞ്ഞതാണ് ഇതിനു കാരണം.
യുഎഇ മുമ്പില്‍
യുഎഇയാണു പ്രവാസി പണത്തില്‍ മുന്നില്‍ നില് ക്കുന്നത്.2015-16ല്‍ രാജ്യത്തേക്കെത്തിയ മൊത്തം തുകയില്‍ 38.7 ശതമാനം യുഎഇയില്‍നിന്നാണ്.
സൗദി രണ്ടാമത്
2015-16 വര്‍ഷത്തില്‍ സൗദിയുടെ പങ്ക് 28.7 ശതമാനമാണ്. സ്വദേശി വത്കരണത്തിന്റെ ഭാഗമായി സൗദിയില്‍ പതിനായിരത്തിലേറെ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമായത് രാജ്യത്തേയ്ക്കുള്ള പണമൊഴുക്കില്‍ ഇനിയും കുറയ്ക്കും.
സന്ദര്‍ശകരും കുറഞ്ഞു
എണ്ണ വരുമാനം കുറഞ്ഞതു സൗദിയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണവും കുറച്ചു. 2015 ജനുവരി-മാര്‍ച്ചില്‍ 4.34 ലക്ഷം പേര് പോയ സ്ഥാനത്ത് ഏപ്രില്‍-ജൂണില്‍ 3.71 ലക്ഷവും ജൂലൈ-സെപ്റ്റംബറില്‍ 3.79 ലക്ഷം സഞ്ചാരികളുമാണ് സൗദിയിലെത്തിയത്.
കയറ്റുമതി ഇടിഞ്ഞു
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും കുറവുണ്ട്. ഗള്‍ഫ് മേഖലയിലേക്കുള്ള കയറ്റുമതി 2015-16 ല്‍ 18.7 ശതമാനം കുറഞ്ഞു. Read Also: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത: നാട്ടിലേക്ക് നിരക്കിളവ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
