ജിഎസ്ടി: വിമാനടിക്കറ്റിന് വില കൂടും,വാഹനങ്ങള്‍ക്ക് വില കുറയും

ജിഎസ്ടി നിലവില്‍ വരുന്നതോടെ വില വര്‍ധിക്കുക ഈ സാധനങ്ങള്‍ക്കാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ജിഎസ്ടി ബില്ല് യാഥാര്‍ഥ്യത്തിലേക്കെത്തുകയാണ്. ചരക്കു സേവന നികുതി സാധാരണക്കാനെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ ബാധിക്കും? എന്തൊക്കെ സാധനങ്ങള്‍ക്കു വില കൂടും? എന്തിനൊക്കെ വില കുറയും? Also Read: സാധാരണക്കാരുടെ ജിഎസ്ടി നേട്ടങ്ങള്‍

ജിഎസ്ടി നിലവില്‍ വരുന്നതോടെ വില വര്‍ധിക്കുക ഈ സാധനങ്ങള്‍ക്കാണ്

1. പുറത്ത് നിന്ന് ഭക്ഷണം

1. പുറത്ത് നിന്ന് ഭക്ഷണം

റെസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന് ഇനി വില കൂടും.ജിഎസ്ടി നടപ്പാവുന്നതോടെ സര്‍വീസ് ടാക്‌സ് 15 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയരുന്നതാണ് ഇതിന് കാരണം.

2. മൊബൈല്‍ ഫോണുകളും ലാപ്‌ടോപുകളും

2. മൊബൈല്‍ ഫോണുകളും ലാപ്‌ടോപുകളും

ജിഎസ്ടി ഇപ്പോള്‍ 18 ശതമാനമാണ്. നിര്‍മാണത്തിലിരിക്കുന്ന വസ്തുക്കളുടെ ഡ്യൂട്ടി 400 അടിസ്ഥാന പോയിന്റുകള്‍ കുറവാണ്. ഇത് ലാപ്‌ടോപുകള്‍ക്കും മൊബൈല്‍ഫോണുകള്‍ക്കും വില കൂടാന്‍ കാരണമാവും.

3. സിഗററ്റ്

3. സിഗററ്റ്

ആല്‍ക്കഹോളിനും സിഗററ്റിനും മേലുള്ള നികുതി കൂടും.സിന്‍ടാക്‌സ് കൂടുന്നതുകൊണ്ടാണിത്.ജിഎസ്ടിയില്‍ നിര്‍ദേശിച്ച സിന്‍ ടാക്‌സ് 40% ആണ്.

4. എയര്‍ടിക്കറ്റ്‌സ്

4. എയര്‍ടിക്കറ്റ്‌സ്

വിമാനടിക്കറ്റുകളുടെ നിരക്കില്‍ വന്‍വര്‍ധനയാണ് ജിഎസ്ടി നിലവില്‍ വരുന്നതോടെ ഉണ്ടാവുക. ടിക്കറ്റ് നിരക്കുകള്‍ ഇരട്ടിയാവും.

5. ഇന്‍ഷുറന്‍സ് പോളിസികള്‍

5. ഇന്‍ഷുറന്‍സ് പോളിസികള്‍

ഇന്‍ഷുറന്‍സ് പോളിസികളിന്മേലുള്ള സര്‍വീസ് ടാക്‌സ് 3 ശതമാനം കൂടി ഉയര്‍ത്തും ഇതോടെ ഇന്‍ഷുറന്‍സിനും വില കൂടും.

6. മൊബൈല്‍ ബില്‍

6. മൊബൈല്‍ ബില്‍

സര്‍വീസ് ടാക്‌സ് 18 ശതമാനമായി നിജപ്പെടുത്തുന്നതോടെ മൊബൈല്‍ ബില്ലുകള്‍ കൂടും.

7. തുണിത്തരങ്ങള്‍,ബാങ്കിംഗ്..

7. തുണിത്തരങ്ങള്‍,ബാങ്കിംഗ്..

തുണിത്തരങ്ങള്‍,ബ്രാന്‍ഡഡ് ആഭരണങ്ങള്‍, ബ്യൂട്ടി സലൂണ്‍,ബാങ്കിംഗ് സേവനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സര്‍വീസ് ടാക്‌സ് ഉയരുന്നതോടെ വില കൂടും.

8. വില കുറയും

8. വില കുറയും

വാഹനങ്ങള്‍: എന്‍ട്രി ലെവല്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, എസ്യുവി തുടങ്ങിയവയ്ക്കു വില കുറയും,കാര്‍ ബാറ്ററി,പെയിന്റ്, സിമന്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് വില കുറയും.

English summary

Here's What Becomes Costly For Us After The GST

Here is what gets more expensive for him or her, if the GST is implemented, which is likely from April 1, 2017.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X