സാധാരണക്കാരുടെ ജിഎസ്ടി നേട്ടങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യസഭയുടെ മണ്‍സൂണ്‍ സെഷനില്‍ അംഗീകാരം ലഭിച്ചാല്‍. ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി യാഥാര്‍ത്ഥ്യമാവും.ഇതോടെ സാധനങ്ങളുടെ ഉല്‍പാദനം മുതല്‍ വിതരണം വരെയുള്ള പല തരത്തിലുള്ള നികുതികള്‍ ഒഴിവാകും. Read Also:  ജീവിതം ആഹ്ലാദകരമാക്കാന്‍ 11 കുറുക്കുവഴികള്‍

 

സാധാരണക്കാര്‍ക്ക് ജിഎസ്ടി എങ്ങനെയൊക്കെ ഗുണം ചെയ്യുമെന്ന് നോക്കാം.

വില കുറയും

വില കുറയും

ഹിന്ദുസ്ഥാന്‍ യുണിലിവര്‍,ഗോദ്‌റെജ് എന്നിങ്ങനെയുള്ള വലിയ കമ്പനികളുടെ സംഭരണ വിതരണ ചാര്‍ജുകള്‍ കുറയുന്നതോടെ ഉല്‍പ്പന്നങ്ങള്‍ക്കും വില കുറച്ചേക്കാം.
സോപ്പ്,ടൂത്ത്‌പേസ്റ്റ് തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം വില കുറയാന്‍ സാധ്യതയുണ്ട്.

ചെറിയ കാറുകള്‍

ചെറിയ കാറുകള്‍

ആകസ്മിക നികുതി 24 ശതമാനത്തില്‍ നിന്നും 18 ശതമാനമാവുന്നതോടെ ചെറിയ കാറുകളുടെ വില കുറയും. ഇതോടെ ചെറിയ കാറുകളുടെ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായാല്‍ ആ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

സിനിമ ടിക്കറ്റ്

സിനിമ ടിക്കറ്റ്

വിനോദനികുതി വളരെക്കൂടുതലായതുകൊണ്ടാണ് മള്‍ട്ടിപ്ലക്‌സുകളിലെല്ലാം വലിയ ചാര്‍ജ് ഈടാക്കുന്നത്. ജിഎസ്ടി നിരക്ക് 18 ശതമാനമാണെങ്കില്‍ വിനോദനികുതി കുറയും ഒപ്പം ടിക്കറ്റ് വിലയും കുറയുംRead Also:സിനിമാ പ്രേമികള്‍ക്ക് 7 ക്രഡിറ്റ് കാര്‍ഡുകള്‍

 

 

പെയിന്റ് ഉല്‍പ്പന്നങ്ങള്‍

പെയിന്റ് ഉല്‍പ്പന്നങ്ങള്‍

ടാക്‌സ് ഒഴിവാക്കാനായി കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരമുള്ള മേഖലയാണിത്.ജിഎസ്ടി നിലവില്‍ വന്നാല്‍ ഈ കമ്പനികള്‍ വില കുറച്ചേക്കാം.

സാധനങ്ങളുടെ വില

സാധനങ്ങളുടെ വില

ഇലക്ട്രിക്കല്‍ വയറുകള്‍,ടിമ്പറുകള്‍ തുടങ്ങിയ വസ്തുക്കള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ട്. അസംഘടിതമേഖലയിലുള്ളവര്‍ക്ക് നികുതി നല്‍കേണ്ടി വരും ഇത് വലിയ കമ്പനികളെ വില കുറക്കാന്‍ പ്രേരിപ്പിക്കും.

എംപ്ലോയ്‌മെന്റ് ജനറേഷന്‍

എംപ്ലോയ്‌മെന്റ് ജനറേഷന്‍

കുറഞ്ഞത് 2 ശതമാനമെങ്കിലും ജിഡിപി ഉയര്‍ത്താന്‍ ജിഎസ്ടി കാരണമാവും. ഇത് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കും.

അഴിമതി തടയും

അഴിമതി തടയും

ജിഎസ്ടി വരുന്നതോടെ എല്ലാ നികുതികളും ഒരു കുടക്കീഴിലാവും. അഴിമതിക്കുള്ള സാധ്യത കുറയ്ക്കും ജിഎസ്ടി.

English summary

7 Ways The Common Man Will Benefit From GST

The GST looks increasingly like becoming a reality and may be cleared in the Rajya Sabha's monsoon session of parliament.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X