ജീവിതം ആഹ്ലാദകരമാക്കാന്‍ 11 കുറുക്കുവഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ഏത് വരുമാനക്കാരനുമാകട്ടെ, പ്രൊഫഷണലോ ബിസിനസുകാരനോ സര്‍ക്കാര്‍ ജീവനക്കാരനോ ആരുമാകട്ടെ ആശങ്കകളില്ലാതെ, ഉറക്കം കളയാത്ത കടക്കെണിയില്ലാതെ ജീവിക്കാം. അതിനുള്ള വഴികള്‍ അത്ര കഠിനവുമല്ല.

<strong> കടം വരാതിരിക്കാന്‍ 5 വഴികള്‍</strong> കടം വരാതിരിക്കാന്‍ 5 വഴികള്‍

ഒന്നു മനസുവെച്ചാല്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ നിങ്ങള്‍ക്കുമാകും.

1. കുടുംബത്തിനും വേണം ഒരു ബജറ്റ്

1. കുടുംബത്തിനും വേണം ഒരു ബജറ്റ്

വരവ് ചെലവ് കണക്കെഴുത്തല്ല ബജറ്റ്. കണക്കെഴുത്ത് ഒരു ഭാഗം മാത്രമാണ്. ചെലവ് നിയന്ത്രിക്കാനും ആശങ്കയില്ലാതെ ജീവിക്കാനും അനിവാര്യമായ കുടുംബ ബജറ്റ് തയാറാക്കണം.

 

 

2. ചെലവിനെ വരുതിയിലാക്കാം

2. ചെലവിനെ വരുതിയിലാക്കാം

ചെലവ് ഒരിക്കലും മൊത്തം വരുമാനത്തിന്റെ 35 ശതമാനത്തിലധികം ആകരുത്. വായ്പകള്‍ സമ്പാദ്യത്തെ ചോര്‍ത്തും. അതുകൊണ്ട് വായ്പകള്‍ക്ക് സ്വയം പരിധി വെക്കുക.

3. കുട്ടികളെ കൂടെക്കൂട്ടാം

3. കുട്ടികളെ കൂടെക്കൂട്ടാം

കുടുംബത്തിലെ സാമ്പത്തികസ്ഥിതി കുട്ടികളും അറിഞ്ഞിരിക്കണം. പണം വരുന്ന വഴിയുടെ ബുദ്ധിമുട്ടുകളും വിവേകമില്ലാതെ അത് ചെലവിട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളും കുട്ടികളെ അറിയിക്കണം. മാതാപിതാക്കളോട് വില കൂടിയ കാര്യങ്ങള്‍ ആവശ്യപ്പെടും മുമ്പ് രണ്ടാമതൊരാലോചനയ്ക്കെങ്കിലും അവര്‍ മുതിര്‍ന്നേക്കും. പണത്തിന്റെ മൂല്യം കുട്ടികള്‍ അറിയും.

4.  ക്രെഡിറ്റ് കാര്‍ഡ് പോയ്ന്റില്‍ വീഴരുത്

4. ക്രെഡിറ്റ് കാര്‍ഡ് പോയ്ന്റില്‍ വീഴരുത്

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് കടുത്ത നിയന്ത്രണം അനിവാര്യമാണ്. പോയ്ന്റുകള്‍ കിട്ടാന്‍ വേണ്ടി ഷോപ്പിംഗ് നടത്തരുത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്താവുന്ന ഷോപ്പിംഗ് വന്‍ തോതില്‍ നടത്തുന്നതോടെ തിരിച്ചടവ് മുടങ്ങും. പലിശയും പിഴപ്പലിശയുമൊക്കെയായി കടം കൂടും.

5. സ്വര്‍ണപ്പണയത്തിനും വേണം ഇഎംഐ

5. സ്വര്‍ണപ്പണയത്തിനും വേണം ഇഎംഐ

ഭവന വായ്പ, വാഹന വായ്പ, സ്വര്‍ണപ്പണയ വായ്പ ഇവ മൂന്നും എടുക്കാത്ത കുടുംബങ്ങളും വ്യക്തികളും ചുരുക്കമാണ്. ചിലര്‍ക്ക് ഇവ മൂന്നും കാണും. ചിലര്‍ക്ക് ഇവയില്‍ ചിലതും. സ്വര്‍ണം തിരിച്ചെടുക്കാന്‍ വേണ്ടി റിക്കറിംഗ് ഡിപ്പോസിറ്റോ മറ്റോ ചേര്‍ന്ന് പ്രതിമാസം പണം നീക്കിവെക്കുക ഇത് സ്വര്‍ണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.

6. വായ്പയ്ക്കും വേണം പരിധി

6. വായ്പയ്ക്കും വേണം പരിധി

കുടുംബത്തെ കടക്കെണിയിലേക്ക് തള്ളിയിടുന്ന സുപ്രധാന ഘടകമാണ് അനാവശ്യ വായ്പകള്‍. അടിയന്തര ആവശ്യമാണെങ്കില്‍ മാത്രം വായ്പയെടുക്കാം.

 

 

 

7. തുടര്‍ ചെലവുകളെ കരുതിയിരിക്കുക

7. തുടര്‍ ചെലവുകളെ കരുതിയിരിക്കുക

പലരും വായ്പയെടുത്തും കൈയിലുള്ളതെല്ലാം സമാഹരിച്ചും കാറും വലിയ വീടുമൊക്കെ സ്വന്തമാക്കും. പക്ഷേ അതിനെ തുടര്‍ന്ന് പ്രതിമാസം വരുന്ന ചെലവുകള്‍ കണക്കുകൂട്ടാറില്ല. ദൈനംദിന ചെലവുകള്‍ക്കു പോലും കടം വാങ്ങേണ്ടിവരും. ഈ കടം വീട്ടാന്‍ പിന്നെയും മാസങ്ങള്‍ പിടിക്കും.

8. സ്വന്തം ചിലവും ബിസിനസും വേറെവേറെ

8. സ്വന്തം ചിലവും ബിസിനസും വേറെവേറെ

വ്യക്തിഗത, കുടുംബ ചെലവുകള്‍ക്കായി പ്രത്യേക അക്കൗണ്ട് വേണം. ബിസിനസ് ചെലവുകള്‍ക്കും കുടുംബ ചെലവുകള്‍ക്കുമെല്ലാം പണം ഒരിടത്തുനിന്നുതന്നെ ചെലവാക്കരുത്.

<strong>പൈസക്കാരനാവാന്‍ അഞ്ച് അക്കൗണ്ടുകള്‍</strong>പൈസക്കാരനാവാന്‍ അഞ്ച് അക്കൗണ്ടുകള്‍

 

 

9. നിക്ഷേപം സ്മാര്‍ട്ടാകട്ടെ

9. നിക്ഷേപം സ്മാര്‍ട്ടാകട്ടെ

എന്ത് ആവശ്യത്തിനാണ് ഞാന്‍ നിക്ഷേപിക്കുന്നത്?
എത്ര നാള്‍ കഴിഞ്ഞാണ് പണം വേണ്ടത്? എന്നീ ചോദ്യങ്ങള്‍ സ്വയം ചോദിച്ചതിനു ശേഷം വേണം നിക്ഷേപം നടത്താന്‍. റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിനായി 30 വര്‍ഷം കഴിഞ്ഞ് മതി പണമെങ്കില്‍ റിസ്‌കും നേട്ടസാധ്യതയും കൂടിയ ഓഹരി നിക്ഷേപമൊക്കെ തിരഞ്ഞെടുക്കാം.

10. പെന്‍ഷന് കരുതണം

10. പെന്‍ഷന് കരുതണം

ഇപ്പോഴത്തെ ചുറ്റുപാടുകള്‍ അനുസരിച്ച് മലയാളികളുടെ ശരാശരി ആയുസ് 85 വയസുവരെയാണ്. ജോലിയില്‍ നിന്ന് വിരമിച്ചാലും 25 വര്‍ഷം കൂടി ജീവിക്കണം. ആജീവനാന്തം നല്ല രീതിയില്‍ ജീവിക്കാന്‍ വാര്‍ധക്യകാലത്തേക്കുള്ള പണം കണ്ടെത്താനും ശ്രമിക്കണം. പ്രായം 35ലെത്തും മുമ്പ് ഇതിനൊരുങ്ങിയാല്‍ കുറച്ചു പണം ഇതിനായി മാറ്റിവെച്ചാല്‍ മതിയാകും. നല്ല ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ വഴി ഈ നിക്ഷേപം വളര്‍ത്താം.

11. ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യം

11. ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യം

മരണം, അപകടം, അസുഖം, ബിസിനസ് തകര്‍ച്ച ഇവയൊക്കെ എപ്പോള്‍ വേണമെങ്കിലും ക്ഷണിക്കാതെ കടന്നുവരാം. പോളിസി ഉടമ മരിച്ചാലും കുട്ടികളുടെ വിദ്യാഭ്യാസം, വീട്ട് ചെലവുകള്‍ എന്നിവയെല്ലാം തട്ടുംമുട്ടുമില്ലാതെ നടക്കാന്‍ നല്ലത് ടേം ഇന്‍ഷുറന്‍സാണ്. മാത്രമല്ല ആശുപത്രി ചെലവുകള്‍ കുതിച്ചുയരുന്ന ഇക്കാലത്ത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അനിവാര്യവുമാണ്.

English summary

11 Tips for achieving financially healthy life

There are many tips to achieve financial security and safety in your life including pension planning,investments,insurance and many more.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X